Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ ഇന്ത്യ ഇന്ന് ജോർദാനെ നേരിട്ടും,സൗഹൃദ മൽസരം രാത്രി ഏഴിന്

May 28, 2022

May 28, 2022

ദോഹ : ലോകകപ്പ് ആവേശത്തിലേക്ക് നടന്നടുക്കുന്ന ദോഹയിൽ ഇന്ത്യ ഇന്ന് ജോർദാനെ നേരിടും. രാത്രി ഏഴിന് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് അന്താരാഷ്ട്ര സൗഹൃദ മൽസരം നടക്കുക.അതേസമയം,കാണികള്‍ക്ക് പ്രവേശനമുണ്ടാവില്ല.

മലയാളികളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ഉള്‍പ്പെടെ സുനില്‍ ഛേത്രിയുടെ നേതൃത്വത്തിത്വത്തില്‍ 25 അംഗ സംഘവുമായാണ് ഇന്ത്യന്‍ ടീം ഖത്തറിലെത്തിയത്.

നാല് ദിവസം മുന്‍പ് ഖത്തറിലെത്തിയ ടീം കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ വക്‌റ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള സന്നാഹമാണ് ഇന്ത്യക്ക് ജോര്‍ദാനുമായുള്ള മത്സരം. കൊല്‍ക്കത്തയില്‍ ടീം ക്യാമ്പും പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷമാണ് നീലപ്പട ഖത്തറിൽ എത്തിയത്.

ഫിഫ റാങ്കിങ്ങില്‍ 91 ാം സ്ഥാനത്തുള്ള ജോര്‍ദാനും ഇന്ത്യയെ പോലെ തന്നെ ഏഷ്യാകപ്പ് ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ജൂണ്‍ എട്ട് മുതല്‍ 14 വരെ കൊല്‍ക്കത്തയിലാണ് ഇന്ത്യയുടെ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍. ഹോങ്കോങ്ങ്, അഫ്ഗാന്‍, കംബോഡിയ എന്നിവര്‍ അടങ്ങിയ ഗ്രൂപ്പില്‍ ജേതാക്കളായാല്‍ മാത്രമേ സുനില്‍ഛേത്രിക്കും സംഘത്തിനും നേരിട്ട് യോഗ്യത നേടാന്‍ കഴിയൂ. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചതിനു ശേഷം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ദേശീയ ടീമില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News