Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അഞ്ചുപേരുടെ വടംവലിയുമായി ഖത്തർ ഇന്‍കാസ് യൂത്ത് വിങ്ങ്

March 14, 2023

March 14, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തറില്‍ ആദ്യമായി അഞ്ചു പേരുടെ വടംവലി മത്സരം സംഘടിപ്പിച്ച് ഇന്‍കാസ് യൂത്ത് വിങ്ങ്. പ്രമുഖ ടീമുകള്‍ മാറ്റുരച്ച മത്സരം തുടക്കം മുതല്‍ അവസാനം വരെ മികച്ച ആവേശമാണ് പ്രകടമാക്കിയത്.

380 കിലോയില്‍ അഞ്ചുപേര്‍ അണിനിരന്ന മത്സരം ഒന്നും രണ്ടും സ്ഥാനങ്ങള്‍ സാക്ക് ഖത്തര്‍ എ, ബി ടീമുകള്‍ സ്വന്തമാക്കി. ടീം തിരൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇന്‍കാസ് യൂത്ത് വിങ്ങ് ആക്ടിങ്ങ് പ്രസിഡണ്ട് അനീസ് കെടി വളപുരം സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖത്തറിലെത്തിയ കേരള വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി ഷംലിക്ക് കുരിക്കളെ ജൂട്ടാസ് പോള്‍ ഷാളണിയിച്ച് ആദരിച്ചു. വിജയികള്‍ക്ക് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ആക്ടിങ്ങ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത്, ജീസ് ജോസഫ്, ഷൈനി കബീര്‍, പ്രദീപ്, ആഷിഖ് അഹമ്മദ് തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ജനറല്‍ സെക്രട്ടറി നവീന്‍ കുര്യന്‍ സ്വാഗതവും ട്രഷറര്‍ പ്രശോഭ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു. ചീഫ് കോഡിനേറ്റര്‍ സന്തോഷ് ടൂര്‍ണമെന്റിന്റെ വിശദവിവരങ്ങള്‍ പങ്കുവെച്ചു. ഹക്കീം നരവണ, ഷാഹിന്‍ മജീദ്, ഹാഫില്‍ ഒട്ടുവയല്‍, ഇര്‍ഫാന്‍ പകര, സഫീര്‍ കരിയാട്, റാഫി കൊല്ലം, സാഹിര്‍ എറണാകുളം, നൗഫല്‍ പി സി കട്ടുപ്പാറ, സല്‍മാന്‍ എറണാകുളം, ജോബിന്‍ വയനാട്, ടിജോ കുര്യന്‍, വസീം അബ്ദുല്‍ റസാക്ക്, റിനോള്‍ഡ് അന്‍സാര്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വിവിധ ജില്ലാ കമ്മിറ്റി നേതാക്കള്‍ പങ്കെടുത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News