Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഓണപ്പൊലിമയിൽ മുങ്ങി ഖത്തർ പ്രവാസികൾ, ഇന്‍കാസ് ത്രിവര്‍ണ്ണം തിരുവോണം നവ്യാനുഭവമായി

September 11, 2022

September 11, 2022

ദോഹ :ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിവര്‍ണ്ണം തിരുവോണം എന്ന പേരില്‍  സംഘടിപ്പിച്ച  ഓണാഘോഷം ശ്രദ്ധേയമായി. ചെണ്ട മേളം,  മാവേലി എഴുന്നള്ളത്ത്, തിരുവാതിര,സംഘ നൃത്തം, നാടന്‍ പാട്ടുകള്‍, പൂക്കളം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.

ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ പ്രസിഡണ്ട് പി.എന്‍ ബാബു രാജന്‍ ഉദ്ഘാടനം ചെയ്തു. ഐക്യത്തിന്‍റെയും സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശമാണ് ഓണാഘോഷം പകര്‍ന്ന് നല്കുന്നതെന്നും ഖത്തറിലെ മലയാളികള്‍ക്കിടയിലും ഈ ഐക്യവും സാഹോദര്യവും നിലനിർത്താൻ കഴിയുന്നത് ഏറെ സന്തോഷകരമാണെന്നും ബാബു രാജന്‍ പറഞ്ഞു.

 ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. ഐസിബി എഫ് പ്രസിഡണ്ട് വിനോദ് വി നായര്‍, ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, വൈസ് പ്രസിഡണ്ടുമാരായ പ്രദീപ് പിള്ളൈ, വി എസ് അബ്ദുറഹ്മാൻ, ട്രഷറര്‍ ഈപ്പന്‍ തോമസ് പ്രോഗ്രാം, കമ്മിറ്റി ചെയര്‍മാന്‍  ജയ്പാല്‍ തിരുവനന്തപുരം  എന്നിവര്‍ സംബന്ധിച്ചു.  ജനറ‍ല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാസില്‍ ആലപ്പുഴ നന്ദിയും പറഞ്ഞു. കലാ പരിപാടികള്‍ക്ക് വിവിധ ജില്ലാ കമ്മിറ്റികള്‍  നേതൃത്തം നല്‍കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News