Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇൻകാസ് ഖത്തറിൻറെ സൗജന്യ ചാർട്ടേഡ് വിമാനം ശനിയാഴ്ച രാവിലെ കോഴിക്കോട്ടേക്ക് പുറപ്പെടും 

July 03, 2020

July 03, 2020

ദോഹ : കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികൾ മൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന 180 ഓളം പേർക്കായി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി ഒരുക്കിയ സൗജന്യ ചാർട്ടേഡ് വിമാനം ശനിയാഴ്ച രാവിലെ കോഴിക്കോട്ടേക്ക് യാത്ര തിരിക്കും. പ്രായമുള്ളവരും രോഗികളും, കുട്ടികളും, ഗർഭിണികളും ഉൾപെടെയുള്ളവർക്ക് തികച്ചും സൗജന്യമായാണ് യാത്രാ സൗകര്യം ഒരുക്കുന്നത്.മൂവായിരത്തിൽ പരം രജിസ്ട്രേഷനുകൾ ലഭിച്ചതിൽ നിന്ന് ഏറ്റവും അർഹരായവരെ തെരഞ്ഞെടുത്താണ് യാത്രാ സൗകര്യം ഒരുക്കിയത്.

വിമാനത്തിലെ മുഴുവൻ യാത്രക്കാർക്കും പി പി ഇ കിറ്റ് ഉൾപ്പടെയുള്ള സുരക്ഷാ സാമഗ്രികൾ ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി സഹായങ്ങൾ നൽകിയ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      
 


Latest Related News