Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക,സമയം ലാഭിക്കാം(ആവശ്യമായ ലിങ്കുകൾ) 

April 08, 2021

April 08, 2021

അൻവർ പാലേരി 
ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്കും തിരിച്ചു ഗൾഫിലേക്കും യാത്ര ചെയ്യുന്നവർ ചെയ്തിരിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി മനസിലാക്കിയാൽ സമയ നഷ്ടം ഒഴിവാക്കി യാത്ര എളുപ്പമാക്കാൻ കഴിയും.

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ കോവിഡ് പരിശോധന നിർബന്ധമാണ്.ഇന്ത്യയിൽ ഇതിന് നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും കേരളത്തിലെ വിമാനത്താവളങ്ങളിൽ നിലവിൽ പരിശോധന സൗജന്യമാണ്.സംസ്ഥാന സർക്കാരാണ് ഇതിനുള്ള തുക സ്വകാര്യ ലാബുകൾക്ക് നൽകുന്നത്.വിമാനത്താവളത്തിൽ പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് എമിഗ്രെഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുക.പരിശോധന നടത്തികഴിഞ്ഞാൽ മറ്റു നടപടിക്രങ്ങൾക്ക് ശേഷം വീട്ടിലേക്ക് പോകാം. പരിശോധനാഫലം നിങ്ങൾ നൽകുന്ന നാട്ടിലെ നമ്പറിൽ വിളിച്ചു അറിയിക്കും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക :

1 - ആർ.ടി-പി.സി.ആർപരിശോധനയ്ക്കുള്ള ഐ.സി.എം.ആർ അപേക്ഷാ ഫോം ഗൾഫിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ പ്രിന്റ് ചെയ്തു പൂരിപ്പിച്ചു കൈയിൽ സൂക്ഷിക്കുക. നവജാത ശിശുക്കൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല.കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ വ്യത്യസ്ത ലാബുകൾക്കാണ് കോവിഡ് പരിശോധനയുടെ ചുമതലയുള്ളത്.കണ്ണൂരിൽ മൈക്രോ ഹെൽത്ത്  ലാബും കോഴിക്കോട് വിമാനത്താവളത്തിൽ അൽ ശിഫയുമാണ് പരിശോധന നടത്തുന്നത്.ഗൾഫിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുത്തു മുഴുവൻ വിവരങ്ങളും പൂരിപ്പിച്ചു കയ്യിൽ സൂക്ഷിക്കുക.വിമാനത്താവളത്തിൽ എത്തി അപേക്ഷ പൂരിപ്പിക്കുന്നതിലുള്ള സമയ നഷ്ടം ഇതുവഴി ഒഴിവാക്കാം.

ലിങ്ക് (ഇവിടെ ക്ലിക്ക് ചെയ്യുക)

ഇതിനു പുറമെ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് മൈക്രോ ലാബിന്റെ നിശ്ചിത ലിങ്കിലും ഈ ഫോം ലഭിക്കും.

ലിങ്ക് (ഇവിടെ ക്ലിക്ക് ചെയ്യുക)

2. കോവിഡ് ജാഗ്രതാ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ക്വറന്റൈൻ അഡ്രസ്സും, വിളിച്ചാൽ കിട്ടുന്ന ഒരു ലോക്കൽ നമ്പറും നൽകി പ്രീ-രജിസ്റ്റർ ചെയ്യുക.

ജാഗ്രതാ പോർട്ടൽ ലിങ്ക് (ഇവിടെ ക്ലിക്ക് ചെയ്യുക) 

യാത്രക്ക് മുൻപ് ഈ രണ്ടു കാര്യങ്ങൾ പൂർത്തിയാക്കിയാൽ  വിമാനത്താവളങ്ങളിൽ എളുപ്പം കോവിഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കി എമിഗ്രേഷനിലേക്കു കടക്കാൻ കഴിയും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News