Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സൗജന്യ സമ്മർ ഫുട്‌ബോൾ ക്യാമ്പ് : ഡോ.ഐ.എം വിജയൻ ലോഗോ പ്രകാശനം ചെയ്തു .

July 23, 2022

July 23, 2022

ദോഹ : 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി ഇന്ത്യൻ സ്പോർട്സ് സെന്ററും മഞ്ഞപ്പട ഖത്തറും ചേർന്നൊരുക്കുന്ന സൗജന്യ സമ്മർ ഫുട്‌ബോൾ ക്യാമ്പിന്റെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ഫുട്‍ബോൾ താരം ഡോ. ഐ.എം വിജയൻ നിർവഹിച്ചു.

റഷ്യൻ യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.ഐ.എം വിജയനെ ഇന്ത്യൻ എംബസിയും  ഇന്ത്യൻ സ്പോർട്സ് സെന്ററും  ചേർന്ന് ആദരിച്ചു. ഖത്തറിലെ വിവിധ പ്രൊഫെഷണൽ ക്ലബ്ബുകളിൽ കളിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അദ്ദേഹം  ഉപഹാരം നൽകി അനുമോദിച്ചു.

നവംബർ- ഡിസംബർ മാസത്തിൽ ഖത്തറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിലേക്ക് ഐ.എം വിജയനെ സ്വാഗതം ചെയ്തു കൊണ്ട് അർജന്റീന - മെക്സിക്കോ മത്സരത്തിന്റെ ടിക്കറ് മഞ്ഞപ്പട അദ്ദേഹത്തിന്  കൈമാറി

ആഗസ്റ്റ് മാസത്തിൽ ബിർള പബ്ലിക് സ്‌കൂളിൽ നടത്തുന്ന സൗജന്യ സമ്മർ ഫുട്‌ബോൾ ക്യാമ്പിന്, സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോൾ ടീമിന്റെ കോച്ച് ബിനോ ജോർജിന്റെ   മേൽനോട്ടത്തിൽ എ.എഫ്.സി ലൈസൻസ്‌ഡ് കോച്ച്  സുനീഷ് കുട്ടികൾക്ക് പരിശീലനം നൽകും.

ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിലെ കഞ്ചാനി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ, സെക്കൻഡ് സെക്രട്ടറി ഡോ.സോനാ സോമൻ, ഐ.എസ്.സി അഡ്വൈസറി ബോർഡ് അംഗം  സിപ്പി ജോസ്, ഐസിസി  പ്രസിഡന്റ് പി.എൻ ബാബുരാജൻ, മഞ്ഞപ്പട പ്രസിഡന്റ് ദീപേഷ് ഗോവിന്ദൻകുട്ടി, സെക്രട്ടറി അഖിൽ നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
സൗജന്യ സമ്മർ ഫുട്‍ബോൾ ക്യാമ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 66219817
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News