Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്ലീസ്,നിസ്സാര കാര്യങ്ങൾക്ക് ആംബുലൻസ് വിളിക്കരുതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

October 15, 2022

October 15, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ജീവന്‍ അപകടത്തിലാക്കുന്ന ആരോഗ്യപ്രശ്നങ്ങളുള്ളവരും അപകടങ്ങളിൽ പരിക്കേറ്റവരുമല്ലാതെ നിസ്സാര രോഗങ്ങൾക്ക് പോലും ആംബുലൻസ് വിളിക്കുന്നത് ഹമദ് മെഡിക്കൽ കോർപറേഷന് തലവേദനയാകുന്നു. അത്യാഹിതമല്ലാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് 999ലേക്ക് ആംബുലന്‍സ് സേവനത്തിന് വിളിക്കുന്നത് ഒഴിവാക്കാന്‍ 'സേവ് ദി ആംബുലന്‍സ് സര്‍വിസ് ഫോര്‍ മെഡിക്കല്‍ എമര്‍ജന്‍സീസ്' എന്ന തലക്കെട്ടിൽ പ്രത്യേക കാമ്പയിന് തന്നെ തുടക്കമിട്ടിരിക്കുകയാണ് ഇപ്പോൾ  എച്ച്‌.എം.സി.

ജീവന്‍ അപകടത്തിലാക്കുന്ന പരിക്കോ രോഗമോ അനുഭവിക്കുന്ന ആളുകള്‍ക്ക് ദ്രുതഗതിയില്‍ വൈദ്യസഹായം നല്‍കുകയും അനുയോജ്യമായ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് രോഗിയെ മാറ്റുകയുമാണ് ആംബുലന്‍സ് സേവനങ്ങളുടെ ദൗത്യമെന്ന് ആംബുലന്‍സ് സര്‍വിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടര്‍ അലി ദര്‍വീശ് പറഞ്ഞു.

പക്ഷാഘാതം, ഹൃദയാഘാതം അല്ലെങ്കില്‍ റോഡപകടം എന്നിവയുടെ ഇരകളായവര്‍ക്ക് ജീവന്‍രക്ഷ വൈദ്യസഹായമെത്തിക്കുന്നതില്‍ ഓരോ ദിവസവും ആംബുലന്‍സ് സേവനം വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം അടിയന്തര കേസുകളില്‍ കഴിയുന്നത്ര വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനും ആവശ്യമായ വൈദ്യസഹായമെത്തിക്കാനും ഞങ്ങളുടെ സംഘത്തെ പ്രാപ്തമാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അടിയന്തരമല്ലാത്ത മെഡിക്കല്‍ കേസുകളില്‍ 999 നമ്ബറില്‍ വിളിച്ച്‌ ആംബുലന്‍സ് സേവനത്തിനായി അഭ്യര്‍ഥിക്കുന്നതിന് പകരം ചികിത്സക്കായി സ്വന്തം മാര്‍ഗങ്ങളുപയോഗിച്ചുതന്നെ ഏറ്റവും അനുയോജ്യമായ ആരോഗ്യ കേന്ദ്രങ്ങളിലെത്തുകയാണ് വേണ്ടതെന്നും അലി ദര്‍വീശ് പൊതുജനങ്ങളോടാവശ്യപ്പെട്ടു.

ജീവന്‍ അപകടത്തിലാക്കുന്ന ആരോഗ്യപ്രശ്നങ്ങളുള്ളവരും പരിക്കേറ്റവരും 999 നമ്ബറില്‍ വിളിച്ച്‌ ആംബുലന്‍സ് സേവനം ആവശ്യപ്പെടാന്‍ മടിക്കേണ്ടതില്ലെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരില്‍നിന്നുള്ള ആംബുലന്‍സ് കോളുകളുടെ എണ്ണം കുറക്കാനുദ്ദേശിച്ചല്ല കാമ്ബയിനെന്നും അദ്ദേഹം അറിയിച്ചു.

ജീവന്‍ അപകടത്തിലാക്കുന്ന ആരോഗ്യ പ്രശ്നങ്ങളുള്ള ആര്‍ക്കും സേവനം ലഭ്യമാക്കാന്‍ ആംബുലന്‍സ് സര്‍വിസ് ടീമുകള്‍ സജ്ജമായിരിക്കും.രാജ്യത്തുടനീളം 75 ഡിസ്പാച്ച്‌ പോയന്‍റുകളും അതിനൂതനമായ ആംബുലന്‍സ് വാഹന നിരയുമാണുള്ളത്.ആംബുലന്‍സ് സേവനം വേഗത്തിലാക്കുന്നതില്‍ മികച്ച ട്രാക് റെക്കോഡും എച്ച്‌.എം.സി ആംബുലന്‍സ് സേവനത്തിനുണ്ട് - അലി ദര്‍വീശ് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News