Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രവാസികൾക്കുള്ള ലൈഫ് ഇൻഷുറൻസ് ക്യാമ്പും രക്തദാനവും വെള്ളിയാഴ്ച്ച

July 26, 2022

July 26, 2022

ദോഹ : ഖത്തർ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഹമദ് ആശുപത്രി രക്തബാങ്കുമായി ചേർന്ന് രക്തദാന ക്യാമ്പും ഐ.സി.ബി.എഫ് ലൈഫ് ഇൻഷുറൻസ് ക്യാമ്പും സംഘടിപ്പിക്കുന്നു. ജൂലൈ 29 വെള്ളിയാഴ്ച  ഉച്ചക്ക് 2 മണി മുതൽ ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററിലാണ് പരിപാടി നടക്കുക.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഏഷ്യൻ മെഡിക്കൽ സെന്റർ നൽകുന്ന സൗജന്യ ഹെൽത്ത് ചെക്കപ്പ് കൂപ്പണും,ഡെന്റൽ സ്‌ക്രീനിംഗിനായുള്ള ഡിസ്‌കൗണ്ട് കൂപ്പണും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
രക്തദാനം ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും.. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, വാഹനസൗകര്യം ആവശ്യമുള്ളവർക്ക്  സംഘാടകരെ ബന്ധപ്പെടാവന്നതാണ്.

മുഹമ്മദ് ജിബിൻ - 33959536
രാജേഷ് എം.ജി  - 30489732
ഷൈജു കുര്യാക്കോസ്  - 30703559
ന്യൂസ്‌റൂമിനെ വാർത്തകളും പരസ്യങ്ങളും അറിയിക്കാനും മറ്റു സംശയങ്ങൾക്കും നേരിൽ വിളിക്കാം-+974 33450 597


Latest Related News