Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉടൻ ബന്ധപ്പെടുക,നെഗറ്റീവ് ഗ്രൂപ്പുകളിൽ പെട്ട രക്തം ആവശ്യമുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

August 09, 2022

August 09, 2022

ദോഹ : നെഗറ്റീവ് ഗ്രൂപ്പുകളിൽ പെട്ട രക്തം അടിയന്തിരമായി ആവശ്യമുണ്ടെന്നും ഈ ഗ്രൂപ്പുകളിൽ പെട്ട രക്തമുള്ളവർ ദാനം ചെയ്യാൻ മുന്നോട്ടുവരണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ(എച്.എം,സി) അഭ്യർത്ഥിച്ചു.

എല്ലാ നെഗറ്റീവ് ഗ്രൂപ്പ് രക്തവും അടിയന്തിരമായി ആവശ്യമുണ്ടെന്നും O-, A-, B-, AB- എന്നീ ഗ്രൂപ്പുകളിൽ പെട്ടവർ ഉടൻ ബന്ധപ്പെടണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7 മുതൽ രാത്രി 9:30 വരെയും ശനിയാഴ്‌ച രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ബ്ലഡ് ഡോണർ സെന്റർ സന്ദർശിച്ചു രക്തം ദാനം ചെയ്യാമെന്ന് എച്.എം,സി അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News