Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യാത്രക്കാരുടെ എണ്ണം കൂടി,ഖത്തറിൽ ട്രാവൽ ക്ലിനിക് സേവനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി വർധിപ്പിച്ചു

June 22, 2023

June 22, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :വേനലവധിയും ബലി പെരുന്നാളും പ്രമാണിച്ച് യാത്രക്കാരുടെ എണ്ണം ഗണ്യമായി കൂടിയ സാഹചര്യത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ (സിഡിസി) ട്രാവൽ ക്ലിനിക് സേവനങ്ങൾ വിപുലീകരിച്ചു,ഇതനുസരിച്ച്,രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 3 വരെയും ആഴ്ചയിൽ അഞ്ചുദിവസവും സേവനം ലഭ്യമായിരിക്കും.നേരത്തെ തിങ്കളാഴ്ചകളിൽ 12 മുതൽ 3 വരെയും ബുധൻ,വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ 11 വരെയും മാത്രമാണ് സേവനങ്ങൾ ലഭ്യമായിരുന്നത്.

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ഫിസിഷ്യൻ വഴിയോ അല്ലെങ്കിൽ 40254003 എന്ന ഹോട്ട്‌ലൈനിൽ വിളിച്ചോ  അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്.

യാത്രക്ക് മുമ്പായി ആവശ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും  ട്രാവൽ ക്ലിനിക്കുകൾ ആഴ്ചയിൽ അഞ്ച് ദിവസവും തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നും  സിഡിസിയുടെ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്‌ലമാനി പറഞ്ഞു.ദി പെനിൻസുല പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.യാത്രാ ലക്ഷ്യസ്ഥാനത്തിനനുസരിച്ച് ആവശ്യമായ മെഡിക്കൽ  കൺസൾട്ടേഷനുകളും പ്രതിരോധ കുത്തിവെപ്പുകളുമെടുക്കണമെന്നും അവർ നിർദേശിച്ചു.

വിദേശ യാത്ര കഴിഞ്ഞു മടങ്ങിവരുന്ന,യാത്രാ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് സംശയിക്കുന്നവരും പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണം. മലേറിയ പ്രതിരോധം, പ്രീ-ട്രാവൽ കൺസൾട്ടേഷനുകൾ, കൗൺസിലിംഗ്, ചികിത്സ തുടങ്ങിയ പ്രതിരോധ മെഡിക്കൽ പരിചരണം ട്രാവൽ ക്ലിനിക്കുകളിൽ ലഭ്യമാണ്.

ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 1040 യാത്രക്കാർ ക്ലിനിക്കിൽ നിന്ന് സേവനം തേടിയതായും  ഡോ. അൽ മസ്‌ലമാനി കൂട്ടിച്ചേർത്തു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News