Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിലെ രക്തദാന കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

February 27, 2023

February 27, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന് (എച്ച്എംസി) കീഴിലെ പ്രധാന രക്തദാന കേന്ദ്രം വെസ്റ്റ് എനർജി സെന്ററിലെ പുതിയ സ്ഥിരം കേന്ദ്രത്തിലേക്ക് മാറ്റി.നേരത്തെ ബൈത്ത് അൽ ദിയാഫയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് മാറ്റിയത്.വെസ്റ്റ് എനർജി സെന്റർ സ്പോർട്സ് ജംഗ്ഷന് സമീപമാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എച്ച്എംസിയുടെ ട്വിറ്റർ ഹാൻഡിൽ ഇതിന്റെ വിശദമായ ലൊക്കേഷൻ നൽകിയിട്ടുണ്ട്.രക്തദാതാക്കൾക്കായി ഒന്നാം നിലയിൽ വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.


സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിനോട് ചേർന്നുള്ള ബ്ലഡ് ഡൊണേഷൻ സെന്ററിന്റെ സാറ്റലൈറ്റ് യൂണിറ്റിൽ രക്തദാതാക്കളെ സ്വീകരിക്കുന്നതിനുള്ള എല്ലാ  സജ്ജീകരണങ്ങളും ഒരുക്കിയതായും എച്ച്എംസി അറിയിച്ചു.ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ 9:30 വരെയും ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയുമാണ് പ്രവർത്തന സമയം വെള്ളിയാഴ്ചകളിൽ പ്രവർത്തിക്കില്ല.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News