Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫിൽ സൂര്യൻ ചുട്ടുപഴുക്കുന്നു,ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

June 26, 2023

June 26, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഗൾഫ് രാജ്യങ്ങളിൽ ചൂട് ശക്തമായതോടെ കുട്ടികളിലും മുതിർന്നവരിലും ഉൾപെടെ അസുഖങ്ങളും കൂടിവരികയാണ്.പല ഗൾഫ് രാജ്യങ്ങളിലും പകൽ സമയങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ താപനിലയും അന്തരീക്ഷ ഊഷ്മാവും കുത്തനെ ഉയരും. അമ്പത് ഡിഗ്രിയോട് അടക്കുന്ന താപനിലയും തൊണ്ണൂറു ശതമാനത്തോളം ഉയരുന്ന അന്തരീക്ഷ ഊഷ്മാവും അനുഭവപ്പെടുന്നതിനാൽ ഏറെ കരുതലും ജാഗ്രതയും ആവശ്യമായ  ദിവസങ്ങളാണ് വരാനിരിക്കുന്നത്.

മധ്യാഹ്ന വിശ്രമം നൽകിയാണ് ഗൾഫ് രാജ്യങ്ങൾ പുറംജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത്. യുഎഇയിലും സൗദിയിലും ഈ പതിനഞ്ചിന് തുടങ്ങിയ  മധ്യാഹ്ന വിശ്രമ നിയമം സെപ്റ്റംബർ പതിനഞ്ച് വരെ നീളും. ഒമാനിലും ഖത്തറിലും കുവൈത്തിലും ഈ മാസം ആദ്യം തന്നെ നിയമം പ്രാബല്യത്തിലായി. ബഹ്റൈനിൽ ജുലൈ ഒന്ന് മുതലാണ് മധ്യാഹ്ന വിശ്രമം നിർബന്ധമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും പുറംജോലികളിൽ നിന്ന് പൂർണായി വിട്ടുനിൽക്കാൻ തൊഴിലാളികൾക്ക് ആവില്ല. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ അത്യാവശ്യമാണ്. കൊടും ചൂടില്‍ ജോലി ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മധ്യാഹ്ന വിശ്രമം അനുവദിച്ച മൂന്നു മാസം തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യവും നിർജലീകരണം ഉണ്ടാകാതിരിക്കാൻ വേണ്ട സംവിധാനങ്ങളും തൊഴിലുടമകൾ നൽകണം. പ്രഥമ ശുശ്രൂഷ, എയർ കണ്ടീഷണറുകൾ, വേണ്ടത്ര തണുത്ത വെള്ളം എന്നിവയും ലഭ്യമാക്കണം. വറുത്തുതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് ഉത്തമം. ചൂടിനെ പ്രതിരോധിക്കുന്ന ജീവിതക്രമത്തിലേക്ക് മാറുകയെന്നതാണ് വേനലിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇടുന്ന വസ്ത്രം മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ ശ്രദ്ധവേണം.

വിവിധ തരത്തിലുള്ള അസുഖങ്ങളും പടര്‍ന്ന് പിടിക്കാൻ സാധ്യതയേറെയാണ് ഇക്കാലത്ത്. അതിനാല്‍ വ്യക്തിശുചിത്വം ഏറെ പ്രധാനമാണ്. കുട്ടികളുടെയും പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. ജൂൺ 21ന് ഔദ്യോഗികമായി ചൂട് കാലം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ വിലയിരുത്തൽ. ജൂലൈ തുടക്കം മുതൽ  ഓഗസ്റ്റ് 10 വരെയായിരിക്കും മേഖലയിൽ ഏറ്റവും അധികം ചൂട് അനുഭവപ്പെടുക. കൃത്യമായ മുൻകരുതലോടെ ജാഗ്രതയോടെ ഈ ചൂടുകാലത്തെ നേരിടാമെന്ന് ആരോഗ്യവിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകളും ഖത്തറിലെ തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News