Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിന് സന്ദർശകരെ കുറക്കാൻ പുതിയ തന്ത്രങ്ങൾ,ഹീത്രു വിമാനത്താവളത്തിലെ പണിമുടക്ക് ലോകകപ്പിനെ ലക്ഷ്യമാക്കി?

November 10, 2022

November 10, 2022

അൻവർ പാലേരി 
ദോഹ :അറബ് രാജ്യത്ത് ആദ്യമായി നടക്കുന്ന ഏറ്റവും വലിയ ഫുട്ബോൾ മേളയുടെ പൊലിമ കുറക്കാൻ പല തരത്തിലുള്ള ദുഷ് പ്രചരണങ്ങൾ ലോകത്തിന്റെ വിവിധ ദിശകളിൽ നിന്ന് ഇപ്പോഴും തുടരുകയാണ്.വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്നവരും മത വിഭാഗങ്ങളിൽ പെടുന്നവരുമായ ലക്ഷക്കണക്കിന് വിദേശികൾ ഉൾപെടെ പതിറ്റാണ്ടുകളായി സുരക്ഷിതമായി കഴിയുന്ന ഒരു രാജ്യത്ത് ഖത്തറിൽ എത്തിയാൽ സന്ദർശകരുടെ ജീവൻ വരെ അപകടത്തിലായേക്കുമെന്ന തരത്തിലുള്ള  തികച്ചും അടിസ്ഥാനപരമായ ആരോപണങ്ങളാണ് ചില കോണുകളിൽ നിന്ന് ഉയരുന്നത്.ഖത്തർ ലോകകപ്പിനായി യൂറോപ്പിൽ നിന്നും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നും എത്തുന്ന സന്ദർശകരുടെ എണ്ണം പരമാവധി കുറക്കുകയാണ് ഇത്തരം പ്രചാരണ കാമ്പയിനുകളിലൂടെ ഇവർ ലക്ഷ്യമാക്കുന്നത്.ആതിഥേയരാജ്യത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുക, സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച്  ലോകകപ്പിന്റെ വിജയം തടസ്സപ്പെടുത്തുക എന്നിവയാണ് പരസ്യമായ 'ഇസ്‌ലാമോഫോബിയ'വരെ ഉപയോഗപ്പെടുത്തിയുള്ള ഈ കാമ്പയിനുകളുടെ പ്രധാന ഉന്നം.

യൂറോപ്പിലെ ഒരു പ്രധാന എയർ സർവീസ് ഹബ്ബായ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നവംബർ 18 മുതൽ പ്രഖ്യാപിച്ച ജീവനക്കാരുടെ പണി മുടക്കും ഖത്തർ ലോകകപ്പിനെ തന്നെയാണ് ലക്ഷ്യമാക്കുന്നതെന്ന സംശയം ഇതിനോടകം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് യൂണിയൻ "യോനിറ്റ്" നൽകുന്ന വിവരമനുസരിച്ച്, ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ  എഴുനൂറോളം ജീവനക്കാർ ഖത്തർ ലോകകപ്പ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, മെച്ചപ്പെട്ട വേതനത്തിന്റെ മറവിൽ പണിമുടക്കിൽ പങ്കെടുക്കും.ലോകകപ്പിനായെത്തുന്ന  ആരാധകരുടെ 'ഹാജർനില' കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പണിമുടക്കിന് ഈ തിയ്യതി തന്നെ തെരഞ്ഞെടുത്തതെന്ന് ചില തൊഴിലാളി നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.പണിമുടക്ക് നവംബർ 18 ന് ആരംഭിച്ച് തുടർച്ചയായി മൂന്ന് ദിവസം നീണ്ടുനിൽക്കും,

ബ്രിട്ടീഷ് അസോസിയേഷൻ പറയുന്നതനുസരിച്ച്, ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നിൽ യാത്രാ വിമാനങ്ങൾ പ്രവർത്തനരഹിതമാക്കുന്നതിനുള്ള പണിമുടക്കിൽ ഗ്രൗണ്ട് സർവീസ്, എയർ ട്രാൻസ്പോർട്ട്, ചരക്ക് നീക്കം  എന്നിവയിലെ 700 ഓളം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുക.ലോകകപ്പ് സമയത്ത് ആഴ്ചയിൽ പത്ത് അധിക വിമാനങ്ങൾ ക്രമീകരിച്ചിരുന്ന ഖത്തർ എയർവേയ്‌സിനെ പണിമുടക്ക് കാര്യമായി ബാധിക്കുമെന്ന് ഉറപ്പ്..

"പണിമുടക്ക് ഹീത്രൂ വിമാനത്താവളത്തിലെ സർവീസുകൾ തടസ്സപ്പെടാനും കാലതാമസത്തിനും ചില വിമാനങ്ങളുടെ  റദ്ദാക്കലിനും കാരണമാകും, ഇത് ലോകകപ്പിൽ പങ്കെടുക്കുന്ന യാത്രക്കാരെ പ്രത്യേകമായി ബാധിക്കും," യൂണിയനിലെ പ്രാദേശിക ഉദ്യോഗസ്ഥൻ കെവിൻ ഹാൾ പറഞ്ഞു. തങ്ങളുടെ വേതനം മെച്ചപ്പെടുത്താനെന്ന വ്യാജേന ബ്രിട്ടീഷ് തൊഴിലാളികൾ സമരത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് തന്നെയാണ് ഈ പ്രസ്താവന  വെളിപ്പെടുത്തുന്നത്.

എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ എയർപോർട്ട് സർവീസ് സബ്‌സിഡിയറിയായ ദുബായ് നാഷണൽ എയർ ട്രാവൽ ഏജൻസിയും (ഡനാറ്റ) മെൻസിസ് എന്നിവയ്ക്ക് കീഴിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, എയർസൈഡ് ട്രാൻസ്‌പോർട്ട്, കാർഗോ തൊഴിലാളികളാണ് നവംബർ 18 മുതൽ മൂന്ന് ദിവസത്തെ പണിമുടക്കിൽ പങ്കെടുക്കുന്നതെന്ന് യുണൈറ്റഡ് യൂണിയൻ അറിയിച്ചിട്ടുണ്ട്.യൂറോപ്പിലെ ഏറ്റവും തിരക്കേറിയ ഹീത്രൂ വിമാനത്താവളത്തിലെ 2, 3, 4 ടെര്മിനലുകളെയാണ് പ്രധാനമായും ബാധിക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News