Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഇന്നുമുതൽ ചൂടും ഈർപ്പവും കൂടും,സൂര്യാഘാതം സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

July 16, 2023

July 16, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിൽ ചൂടും ഈർപ്പവും ഏറ്റവും കൂടിയ 'അൽ-ഹനാ' പ്രതിഭാസത്തിന് ഇന്ന് തുടക്കമാകുമെന്ന് കാലാവസ്ഥാ വിഭാഗം (ക്യുഎംഡി) അറിയിച്ചു.ഇതേതുടർന്ന് അടുത്ത 13 ദിവസങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്നും ഈർപ്പം വർദ്ധിക്കുന്നതിനിടയാക്കുമെന്നും  അധികൃതർ മുന്നറിയിപ്പ് നൽകി.

ഈ കാലയളവിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുമെന്നും കാലാവസ്ഥാവിഭാഗം ട്വീറ്റ് ചെയ്തു.ഇത് തീരപ്രദേശത്ത് കഠിനമാകുമെന്നും നേരിയ മൂടൽമഞ്ഞിനും നേർത്ത കാറ്റിനും ഇടയാക്കും.

ചൂടും ഈർപ്പവും വർധിക്കുന്നത് പലതരത്തിലുള്ള സൂര്യാഘാതമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും എച്ച്എംസിയിലെ എമർജൻസി വിഭാഗം മെഡിക്കൽ റസിഡന്റ് ഡോ ഐഷ അലി അൽ സാദ മുന്നറിയിപ്പ് നൽകി. ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും പ്രതിരോധിക്കാനുള്ള നിർദേശങ്ങളും അവർ ട്വിറ്ററിൽ പങ്കുവെച്ചു.

കുട്ടികളും പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികളും ഈ കാലയളവിൽ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. തണുത്ത വെള്ളത്തിൽ കുളിക്കുന്നതോ തണുത്ത പാഡുകൾ ഉപയോഗിക്കുന്നതോ ശരീരത്തിന്റെ ഊഷ്മാവ് കുറക്കുന്നതിന് സഹായിക്കും. സൂര്യാഘാതമുണ്ടായാൽ, വ്യക്തിയെ ഉടൻ തന്നെ തണുത്ത സ്ഥലത്തേക്ക് മാറ്റുക, തലയും തോളും ഉയർത്തി വ്യക്തിയെ അവന്റെ/അവളുടെ പിൻവശത്തായി കിടത്തുക.ശേഷം തണുത്ത വെള്ളമോ ഐസ്ഡ് പാനീയമോ നൽകുകയും തണുത്ത പാഡുകൾ ധരിപ്പിക്കുകയും ചെയ്യണം.30 മിനിറ്റിന് ശേഷവും അവസ്ഥ മെച്ചപ്പെടുന്നില്ലെങ്കിലോ ശരീര താപനില 40 ഡിഗ്രിയിൽ കൂടുതലാണെങ്കിലോ 999-ലേക്ക് വിളിക്കണമെന്നും ഡോ അൽ സദ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News