Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹയ്യ കാർഡിൽ ഖത്തറിൽ വന്നവർ ശ്രദ്ധിക്കുക, തിരിച്ചുപോകാനുള്ള കാലാവധി നാളെ അവസാനിക്കും

January 22, 2023

January 22, 2023

ന്യൂസ്റൂം ബ്യുറോ
ദോഹ: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് അനുവദിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങളിൽ രാജ്യത്തെത്തിയ വിദേശികൾ ജനുവരി 23 തിങ്കളാഴ്ചയോടെ രാജ്യം വിടണം.ലഭ്യമായ വിവരമനുസരിച്ച് ഇവർക്ക് വീണ്ടും രാജ്യത്ത് തുടരാനുള്ള ഇളവുകളൊന്നും ലഭിക്കില്ല.അതേസമയം,അനുവദിച്ച കാലാവധിക്ക് മുമ്പ് രാജ്യത്ത് നിന്നും പുറത്തുപോയില്ലെങ്കിൽ അധികമായി തങ്ങുന്ന ദിവസങ്ങൾക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്.ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ അടുത്ത ദിവസങ്ങളിൽ മന്ത്രാലയം പുറപ്പെടുവിക്കുമെന്നാണ് സൂചന.
നവംബർ 1 മുതൽ ഡിസംബർ 23 വരെ നടന്ന ഫിഫ ലോകകപ്പ് കാലയളവിൽ 95-ലധികം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ഹയ്യ കാർഡ് ഉപയോഗിച്ച് ഖത്തറിൽ പ്രവേശിച്ചിരുന്നു.ഹയ്യ കാർഡ് ഉടമകൾക്കും ഹയ്യ പ്ലാറ്റ്ഫോം രജിസ്‌ട്രേഷൻ വഴിയും   ഇക്കാലയളവിലുടനീളം, എയർ, കര, സമുദ്ര അതിർത്തികൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാൻ വിദേശികൾക്ക് അനുമതി നൽകിയിരുന്നു.ഈ കാലാവധിയാണ് നാളെ അവസാനിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News