August 06, 2021
August 06, 2021
ദോഹ: സ്‌കൈട്രാക്സിന്റെ 2021ലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് അവാര്‍ഡിന് ഖത്തറിലെ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അര്‍ഹമായി. കോവിഡ് മഹാമാരിയുടെ വെല്ലുവിളി ഏറ്റവും നന്നായി കൈകാര്യം ചെയത എയര്‍പോര്‍ട്ടുകള്‍ക്കാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് പദവി നല്‍കിയിരിക്കുന്നത്. ഇത് ഖത്തറിന്റെയും ഹമദ് എയര്‍പോര്‍ട്ടിന്റെയും നേട്ടമല്ലെന്നും മറിച്ച് യാത്രക്കാര്‍ തങ്ങളുടെ സേവനത്തിന് നല്‍കിയ അംഗീകാരമാണെന്നും എച്ച്.ഐ.ഐ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു.