Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനും സൗദിക്കുമെതിരായ ആക്രമണം,ജിസിസി മന്ത്രിമാർ അപലപിച്ചു

November 26, 2022

November 26, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിന്റെയും എണ്ണയുൽപാദനവുമായി ബന്ധപ്പെട്ടും ഖത്തറിനും സൗദിക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ ജിസിസി മന്ത്രിമാർ അപലപിച്ചു. ജിസിസി രാജ്യങ്ങളെയും അവരുടെ മൂല്യങ്ങളെയും അന്തര്‍ദേശീയ തലത്തിലുള്ള അവരുടെ സംഭാവനകളെയും ഇകഴ്ത്തിക്കാണിക്കാന്‍ ലക്ഷ്യമാക്കിയാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്ന്  ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സംസ്ഥാനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാര്‍ വിലയിരുത്തി. റിയാദില്‍ നടന്ന 25-ാമത് മന്ത്രിതല യോഗത്തിലാണ് അപവാദ പ്രചാരണ ക്യാംപയിനുകള്‍ക്കെതിരേ മന്ത്രിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സമിതി അധ്യക്ഷനും സൗദി അറേബ്യയുടെ വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയ മന്ത്രിയുമായ ഡോ. മാജിദ് അല്‍ ഖസബിയുടെ നേതൃത്വത്തിലായിരുന്നു യോഗം. യുഎഇ സാംസ്‌കാരിക യുവജന മന്ത്രി നൂറ അല്‍ കഅബി, ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി ഡോ. റംസാന്‍ അല്‍ നുഐമി, ഒമാനി ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല അല്‍ ഹറാസി, ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ സിഇഒ ശെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ താനി, കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് നാജി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു, ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ ഹജ്‌റഫും യോഗത്തില്‍ പങ്കെടുത്തു.
ജിസിസി രാജ്യങ്ങള്‍ മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പ്രാദേശിക വികസനം മെച്ചപ്പെടുത്തുന്നതിനുമായി ഗള്‍ഫ് രാജ്യങ്ങങ്ങള്‍ തമ്മിലുള്ള സഹകരണവും സംയോജനവും വര്‍ധിപ്പിക്കുന്നതിന് സംയുക്ത മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യോഗം വിലിയിരുത്തി. വാര്‍ത്താ ഏജന്‍സികള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മീഡിയ സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയിലുള്ള സഹകരണ പദ്ധതികള്‍ക്കും ബ്രോഡ്കാസ്റ്റിംഗ് ചാനലുകളുമായി ബന്ധപ്പെട്ട സാങ്കേതിക, എഞ്ചിനീയറിംഗ് മേഖലകളിലെ സഹകരണത്തിനുംയോഗം അംഗീകാരം നല്‍കി. ഗള്‍ഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ജിസിസിയുടെ ജോയിന്റ് പ്രോഗ്രാം പ്രൊഡക്ഷന്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News