Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനും ബഹ്റൈനുമിടയിൽ ദിവസവും ആറ് വീതം വിമാന സർവീസുകൾ നടത്താൻ ധാരണ

May 24, 2023

May 24, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ / മനാമ : ബഹ്റൈനും ഖത്തറിനുമിടയില്‍ ദിനേന മൂന്നു വീതം സര്‍വിസുകള്‍ നടത്താൻ ഗള്‍ഫ് എയറും ഖത്തര്‍ എയര്‍വേസും തമ്മിൽ ധാരണയിലെത്തി.ജൂണ്‍ 14 വരെ ഓരോ സര്‍വിസും ജൂണ്‍ 15 മുതല്‍ മൂന്നു സര്‍വിസുകളുമാണ് ഓരോ വിമാനക്കമ്പനികളും നടത്തുക. സര്‍വിസുകള്‍ വര്‍ധിപ്പിക്കുമെന്ന് നേരത്തേ ഗള്‍ഫ് എയര്‍ വ്യക്തമാക്കിയിരുന്നു.

2017ലെ ഗള്‍ഫ് ഉപരോധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം നിലച്ചതോടെ യാത്രാമാര്‍ഗങ്ങളും അവസാനിച്ചു. തുടര്‍ന്ന്, ഉപരോധം നീങ്ങിയിട്ടും ഖത്തറും ബഹ്റൈനും തമ്മിലെ ബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. കഴിഞ്ഞമാസം നടന്ന ജി.സി.സി ഫോളോഅപ് കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.

അതിന്റെ തുടര്‍ച്ചയായാണ് വിമാന സര്‍വിസും പുനരാരംഭിക്കാൻ തീരുമാനിച്ചത്. 25 മുതല്‍ ഓരോ സര്‍വിസ് വീതം ആരംഭിക്കുമെന്ന് ഗള്‍ഫ് എയറും ഖത്തര്‍ എയര്‍വേസും അറിയിച്ചിരുന്നു. ബഹ്റൈൻ-ദോഹ 50 മിനിറ്റാണ് യാത്രാദൈര്‍ഘ്യം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News