Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കോഴിയെ മൃഗമാക്കുന്ന കേന്ദ്ര സർക്കാർ രാഷ്ട്രീയം,നീക്കത്തിന് പിന്നിൽ?

April 02, 2023

April 02, 2023

സ്വന്തം ലേഖകൻ 
കോഴി മൃഗമാണെന്ന വിചിത്രമായ വാദമാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. എന്തിനാണ് ഇത്തരമൊരു വാദം? ഇത്തരമൊരു വാദത്തിന് എന്ത് പ്രസ്‌കതിയാണ് ഉള്ളത്? എന്താണ് ഇതുകൊണ്ടുള്ള നേട്ടം? 150 ലക്ഷം കോടിയിലധികം ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാരിന് ഇതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ? നേട്ടമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കോഴി മൃഗമാണെന്ന് വാദിച്ച് ജയിക്കുന്നതോടെ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ഗ്രാമീണരായ ജനങ്ങള്‍ക്ക് കോഴിയെ കൊല്ലാനാകില്ല. അതിനവര്‍ കശാപ്പുശാലയിലേക്ക് പോവേണ്ടിവരും. നിലവില്‍ വീടുകളില്‍വെച്ച് നടക്കുന്ന അറവുകള്‍ ഔദ്യോഗിക മേഖലയുടെ ഭാഗമാകും. ഇതിലൂടെ വലിയ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കോഴി മൃഗമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വരുമാനത്തിന് വേണ്ടിയാണ്.

കോഴികര്‍ഷകരെയും കോഴിയിറച്ചികടക്കാരെയും ഈ വാദം പ്രതികൂലമായി ബാധിക്കും. കോഴിയെ അറുക്കണമെങ്കിൽ  കശാപ്പുശാലകളിലേക്ക് കൊണ്ടുപോകേണ്ടിവരും. മാത്രമല്ല കശാപ്പിനു മുമ്പും ശേഷവും മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തേണ്ടതായി വരും. ഇത്തരത്തിലുള്ള നടപടികള്‍ കോഴിയിറച്ചി കടക്കാര്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും.

ഇന്ത്യയില്‍ അനൗപചാരിക സമ്പദ് വ്യവസ്ഥയുടെ ഭാഗമായ എല്ലാ പ്രവര്‍ത്തനങ്ങളെയും ഔപചാരിക മേഖലയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അനൗപചാരിക സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കേണ്ടിതില്ലെന്ന തീരുമാനം തന്നെയാണ് കേന്ദ്രത്തിന് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. നിലവില്‍ ഉയര്‍ന്ന തലത്തിലുള്ള ഔപചാരികവല്‍ക്കരണത്തിലൂടെ നികുതി വരുമാനം വര്‍ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ 13 ലക്ഷം കോടി രൂപയുടെ വരുമാനം കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് വരെ 36.6 ലക്ഷം ജോലികളാണ് ഔപചാരികമാക്കിയതെന്ന് എസ്ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ചുരുക്കത്തിൽ ഗ്രാമീണ മേഖലയിലെ സാധാരണക്കാരെ കൂടി പിഴിഞ്ഞൂറ്റി കടം നികത്താനുള്ള തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News