Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗ്രാൻഡ് മാളിന്റെ എട്ടാമത് ബ്രാഞ്ച് ഇന്ന് അസീസിയയിൽ പ്രവർത്തനം തുടങ്ങും

November 16, 2022

November 16, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശ്രുംഖലയായ ഗ്രാൻഡ് മാളിന്റെ എട്ടാമത് ശാഖ 'ഗ്രാൻഡ് എക്സ്പ്രസ്സ്' നവംബർ 16 ബുധനാഴ്ച  ദോഹയിലെ അസീസിയയിൽ പ്രവർത്തനം തുടങ്ങും.

ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങളും കൃത്യതയാർന്ന സേവനവും ഉറപ്പുനൽകുന്ന ഗ്രാൻഡ്മാളിന്റെ ഖത്തറിലെ പ്രവർത്തന വിജയത്തിലെ നാഴികക്കല്ലായാണ് കുറഞ്ഞ കാലത്തിനകം എട്ടാമത്തെ ശാഖയും തുറക്കാൻ കഴിഞ്ഞതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.14,000 ചതുരശ്രയടി വിസ്തൃതിയിൽ ഒറ്റനിലയിൽ പ്രവർത്തിക്കുന്ന അസീസിയ ബ്രാഞ്ചിൽ ഖത്തറിലെ സ്വദേശികളും വിദേശികളുമായ ഉപയോക്താക്കൾക്കാവശ്യമായ എല്ലാ ഉൽപന്നങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമെ,ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ബറാഹത്ത് അൽ ജനൂബിൽ ഗ്രാൻഡ് എക്സ്പ്രസ്സ് താൽകാലിക ബ്രാഞ്ചും കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ഇരുപതിനായിരത്തിലധികം  വരുന്ന  ഫിഫ ലോകകപ്പ് സെക്യൂരിറ്റീസ്, വോളണ്ടിയർ, ആരാധകർ എന്നിവർക്ക് എളുപ്പത്തിൽ മികച്ച സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News