Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പിന് ഖത്തറിൽ സ്വർണസമ്മാനം,ഗ്രാൻഡ് മാൾ 'ഗ്രാൻഡ് ഗോൾഡൻ ഡീൽ' നറുക്കെടുപ്പ് നടത്തി

October 08, 2022

October 08, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തർ ലോകകപ്പ് പ്രമാണിച്ച്  രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാര  ശൃഖലയായ ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റിന്റെ കഴിഞ്ഞ മെഗാ പ്രൊമോഷനായ 'ഗ്രാൻഡ് ഗോൾഡൻ ഡീൽ  നറുക്കെടുപ്പ് ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ  ഹൈപ്പർമാർക്കറ്റിൽ നടന്നു.

ജൂലൈ 7  നു തുടങ്ങി  ഒക്ടോബർ 5 വരെ നീണ്ടുനിന്ന മെഗാ പ്രൊമോഷനിൽ ഗ്രാൻഡ് മാളിന്റെ ഏതെങ്കിലും ഔട്‍ലെറ്റിൽ നിന്ന് 50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി സമ്മാന പദ്ധതിയിൽ പങ്കാളികളാകാം ഭാഗ്യശാലികളായ ഓരോരുത്തർക്കും 500 ഗ്രാം ഗോൾഡൻ കപ്പ് ,250 ഗ്രാം ഗോൾഡൻ കപ്പ്,100  ഗ്രാം ഗോൾഡൻ കപ്പ് എന്നിവയും 32 പേർക്ക് 8  ഗ്രാം ഗോൾഡൻ മെഡൽ വീതവും സമ്മാനമായി ലഭിക്കും.

ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ മെഗാ പ്രൊമോഷനിൽ വിജയികളായ  ഉപഭോക്താക്കൾക്ക്‌ നന്ദി അറിയിക്കുന്നതായും സമ്മാനങ്ങൾ ഉടൻ വിജയികൾക്ക് വിതരണം ചെയ്യുമെന്നും റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News