Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് ഫൈനലിനെ കുറിച്ച് തെറ്റായ വിവരം നൽകി ഗൂഗിൾ പൊല്ലാപ്പിലായി,ഒടുവിൽ തിരുത്തി

September 29, 2022

September 29, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിന്റെ അവസാന മത്സരം ബ്രസീലും ഫ്രാൻസും തമ്മിലായിരിക്കുമെന്ന തെറ്റായ വിവരം നൽകിയ ഗൂഗിൾ ഒടുവിൽ പൊല്ലാപ്പിലായി. ടൂർണമെന്റ് ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ പ്രധാന വേദിയായ "ലുസൈൽ സ്റ്റേഡിയം ഇവന്റുകൾ" ഗൂഗിളിൽ തപ്പിയ ഓൺലൈൻ ഉപയോക്താക്കൾക്കാണ് സേർച്ച് എഞ്ചിൻ തെറ്റായ വിവരം നൽകിയത്.ഡിസംബർ 18 ലെ ഫൈനൽ മത്സരം ബ്രസീലും ഫ്രാൻസും തമ്മിലായിരിക്കുമെന്ന തെറ്റായ വിവരമാണ് കുറെസമയത്തേക്ക് ഗൂഗിൾ ഉപയോക്താക്കൾക്ക് നൽകിയത്. Ataque Futbolero എന്ന അക്കൗണ്ട് ഉടമ ഇതിന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.അതേസമയം,മണിക്കൂറുകൾക്ക് ശേഷം ഗൂഗിൾ തെറ്റ് തിരുത്തിയെങ്കിലും ഇതേകുറിച്ച് വിശദീകരണം ചോദിച്ചപ്പോൾ  സെർച്ച് എഞ്ചിൻ പ്രതികരിക്കാൻ തയാറായില്ലെന്ന് 'ദി ന്യൂ അറബ്' ന്യൂസ് റിപ്പോർട്ട് ചെയ്തു.


എന്നാൽ ഗൂഗിളിന്റെ ഈ തെറ്റായ പ്രവചനം ഒരു അബദ്ധമായിരുന്നില്ലെന്ന ആരോപണവും ചിലർ ഉന്നയിക്കുന്നുണ്ട്. ഫിഫയും ലോകത്തെ ഉന്നതരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ചില ഫുട്ബോൾ ആരാധകർ ആരോപിച്ചു.

തെറ്റായ വിവരങ്ങൾ നൽകുന്നത് തടയാൻ ഗൂഗിൾ  കഴിഞ്ഞ മാസം പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചിരുന്നു. ഏതെങ്കിലും വിഷയത്തിൽ ഗൂഗിൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് മോശം  തിരയൽ ഫലങ്ങൾ ലഭിക്കുകയാണെങ്കിൽ ഒരു കണ്ടന്റ് അഡ്വൈസറി പ്രസിദ്ധീകരിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News