Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുറഞ്ഞ ചെവലില്‍ ഖത്തര്‍ യാത്ര: ഗോ ഫസ്റ്റ് വിമാന സർവീസ് ഈ മാസം 5ന് തുടങ്ങും

August 01, 2021

August 01, 2021

ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഗോ ഫസ്റ്റ് വിമാനസര്‍വീസ്. മൂന്ന്  ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങിയിരിക്കയാണ് കമ്പനി. ഇന്ത്യയിലെ കുറഞ്ഞ ടിക്കറ്റ് ചെലവിലുള്ള എയര്‍ലൈന്‍ കമ്പനിയാണ് ഗോ ഫസ്റ്റ്. ഓഗസ്റ്റ് 5 മുതല്‍ കണ്ണൂര്‍, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ഗോ ഫസ്റ്റ് സര്‍വീസുകള്‍ തുടങ്ങുന്നത്.കൊച്ചിയില്‍ നിന്ന് ദോഹ സര്‍വീസുകള്‍ വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. കണ്ണൂരില്‍ നിന്നും ദോഹ ഫ്ളൈറ്റുകള്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഉണ്ടാവുക.
ദോഹ-മുബൈ സര്‍വീസുകള്‍  തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ 4 ദിവസങ്ങളില്‍ ഉണ്ടാവും.

 


Latest Related News