Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തെരുവുകുട്ടികൾക്കുമുണ്ട് ലോകകപ്പ്,കോയമ്പേട് ചന്തയിൽ നിന്ന് സന്ധ്യയും കൂട്ടുകാരും ഖത്തറിലെത്തും

September 24, 2022

September 24, 2022

അൻവർ പാലേരി 

ദോഹ : "ഫുട്ബോൾ എന്നെ സംബന്ധിച്ചിടത്തോളം ഒരു കായിക വിനോദം മാത്രമല്ല. മാനസിക സമ്മർദം കുറക്കാനും ജീവിതത്തെ കുറിച്ച് മാറി ചിന്തിക്കാനും എന്നെ സഹായിച്ചത് ഫുട്‍ബോളാണ്.ഞാനിപ്പോൾ എത്ര ദൂരം മുന്നേറിക്കഴിഞ്ഞുവെന്ന് ചിന്തിക്കുന്നത് തന്നെ അതിശയകരമാണ്.."ഏഴുവർഷം മുമ്പ് പത്താം വയസ്സിൽ  അമ്മയുടെ കൈപിടിച്ച് ചെന്നൈയിലെ  കോയമ്പേട് മാർക്കറ്റിൽ പച്ചക്കറിയെടുക്കാൻ പോയിരുന്ന സന്ധ്യ എന്ന പെൺകുട്ടി ഇപ്പോൾ ഇപ്പോൾ പന്ത്രണ്ടാം ക്‌ളാസ്സിലെത്തിയിരിക്കുന്നു.തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കരുണാലയ സോഷ്യൽ സർവീസ് സൊസൈറ്റിയിലെ ഒരു കൂട്ടം പെൺകുട്ടികൾ സന്ധ്യയുടെ നേതൃത്വത്തിൽ സ്ട്രീറ്റ് ചൈൽഡ് ഫുട്‌ബോൾ ലോകകപ്പിനായി ദോഹയിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്.

സ്വയം  ശാക്തീകരിക്കാനും മുന്നേറാനുമുള്ള ഒരു മാർഗം എന്നതിലുപരി, ഫുട്ബോൾ അങ്ങനെ ഈ പെൺകുട്ടികളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയിരിക്കുകയാണ്. എല്ലാ ദിവസവും, തൊണ്ടിയാർപേട്ടിൽ നിന്ന് അവർ ബസിലും ട്രെയിനിലും കയറി, പെരമ്പൂരിലെ ഗ്രൗണ്ടിൽ പരിശീലനത്തിനായി പോകും.ഇവർക്കായി പ്രത്യേക പദ്ധതി തന്നെ തയാറാക്കി പ്രത്യേക പരിശീലനം നൽകിയ ശേഷമാണ് കരുണാലയ കുട്ടികളെ ഖത്തറിലേക്ക് അയക്കുന്നത്.

.ബ്രസീൽ, ബംഗ്ലാദേശ്, മെക്സിക്കോ, ഈജിപ്ത്, പെറു, യുഎസ്, ഇംഗ്ലണ്ട്, ഹംഗറി, പാകിസ്ഥാൻ തുടങ്ങി 25 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ 8 ദിവസം നീണ്ടുനിൽക്കുന്നഖത്തർ ലോകകപ്പിൽ പങ്കെടുക്കും.

ചെന്നൈ നഗരത്തിന് സമീപം കുട്ടികൾക്കായി പ്രവർത്തിക്കുന്ന സർക്കാരിതര സന്നദ്ധ സംഘടനയായ കരുണാലയ,പെൺകുട്ടികൾക്ക് സംരക്ഷണം നൽകുന്നതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, കായികം എന്നീ മേഖലകളിൽ അവരെ ശാക്തീകരിക്കാൻ കൂടി ലക്ഷ്യമാക്കി വർഷങ്ങളായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

“കായികവിനോദങ്ങളിൽ മുന്നേറുന്നതിലൂടെ ഈ കുട്ടികളിൽ  ആത്മവിശ്വാസം വളർത്തുകയും സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചാൽ എന്തും നേടാമെന്നുമുള്ള ഉയർന്ന സ്വപ്‌നങ്ങൾ കാണാൻ അവരെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്” കരുണാലയ സെക്രട്ടറി പോൾ സുന്ദർ സിംഗ് പറയുന്നു.

നേരത്തെ കരുണാലയയിലെ കുട്ടികൾ ബ്രസീലിലും റഷ്യയിലും ഇംഗ്ലണ്ടിലും ഫുട്ബോളും ക്രിക്കറ്റും കളിക്കാൻ പോയ അനുഭവവും അദ്ദേഹം പങ്കുവെച്ചു.

ഒക്ടോബർ 8 മുതൽ 15 വരെ നടക്കുന്ന തെരുവുകുട്ടികളുടെ ലോകകപ്പിൽ ( Street Child World Cup Doha 2022) 25 രാജ്യങ്ങളിലെ തെരുവ്ജീ ജീവിതങ്ങളിൽ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.28 ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.

ദക്ഷിണാഫ്രിക്ക (2010) ബ്രസീൽ (2014), റഷ്യ (2018) എന്നീ രാജ്യങ്ങൾക്ക് ശേഷമുള്ള നാലാമത്തെ സ്ട്രീറ്റ് ചൈൽഡ് ഫുട്ബോൾ ലോകകപ്പാണ് ദോഹയിൽ നടക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക  


Latest Related News