Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പിലെ തന്റെ പ്രതിഷേധം ഖത്തറിനെതിരെയായിരുന്നില്ലെന്ന് ജർമൻ ആഭ്യന്തര മന്ത്രി

January 22, 2023

January 22, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ ലോകകപ്പിനിടെ “വൺ ലവ് ആംബാൻഡ്” ധരിച്ചത് ഫിഫയോടുള്ള പ്രതിഷേധം അറിയിക്കാനായിരുന്നുവെന്നും ഖത്തറിനോടുള്ള പ്രതിഷേധമായിരുന്നില്ലെന്നും ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ.ഇതുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾക്കുള്ള മറുപടിയായാണ് അവർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

പുതുതായി നിയമിതനായ ജർമൻ ദേശീയ ടീം മാനേജർ റൂഡി വോളർക്ക് നൽകിയ സ്വീകരണത്തിനിടെയായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി.ഫെയ്‌സറിന്റെ പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് വോളർ ഇത്തരം പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രിയോട് നിർദേശിച്ചിരുന്നു.

“റൂഡി വോളർ ഫിഫയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ പ്രതിഷേധം ഫിഫയ്‌ക്കെതിരെയായിരുന്നു, ഖത്തറിനെതിരെയല്ല,” നാൻസി ഫൈസർ വിശദീകരിച്ചു.

ലോകകപ്പിന് മുമ്പ് തന്നെ ഖത്തറിനെ ആതിഥേയ രാജ്യമായി തെരഞ്ഞെടുത്തതിനെ കുറിച്ച് മോശം പരാമർശം നടത്തിയ  ആഭ്യന്തര മന്ത്രിയുടെ നടപടി,ദോഹയും ബെർലിനും തമ്മിലുള്ള ബന്ധത്തിൽ ആഴ്ചകളോളം വിള്ളൽ വീഴ്ത്തിയിരുന്നു.പിന്നീട് അഭിപ്രായം തിരുത്തിയെങ്കിലും ജർമനിയുടെ ജപ്പാനെതിരായ മത്സരത്തിനിടെ നാൻസി ഫൈസർ ആംബാൻഡ് ധരിച്ചെത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.ഉൽഘാടന മൽസരത്തിനിടെ,ജർമൻ താരങ്ങൾ മൂക്ക് പൊത്തി പ്രതിഷേധിച്ചതും ലോകമെമ്പാടുമുള്ള ഫുട്‍ബോൾ ആരാധകർക്കിടയിൽ കടുത്ത പ്രതിഷേധം വിളിച്ചുവരുത്തി.അതേസമയം,ഖത്തർ ലോകകപ്പിൽ നിന്ന് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയാണ് ജർമൻ ടീം പുറത്തായത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News