Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യു.എ.ഇയും ബഹ്‌റൈനും ഇടഞ്ഞുതന്നെ,സൗദിയും ഈജിപ്തും ഖത്തറുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നു 

March 21, 2021

March 21, 2021

ദോഹ: അൽ ഉല അനുരഞ്ജന കരാറോടെ ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ മൂന്നര വർഷം നീണ്ട ഉപരോധം അവസാനിച്ചെങ്കിലും ഗൾഫിൽ പൂർണമായ അനുരഞ്ജനം നിലവിൽ വന്നിട്ടില്ലെന്ന് സൂചന. സൗദി അറേബ്യയും ഈജിപ്തും ഖത്തറുമായുള്ള ബന്ധം പൂർണ തോതിൽ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും യുഎഇയും ഖത്തറും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടായില്ലെന്നും ഇക്കാര്യത്തില്‍ ബഹ്റൈന്‍ ശ്രമം പോലും നടത്താതെ മാറി നില്‍ക്കുകയാണെന്നും വോയ്‌സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്തു.

ദോഹയുമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതില്‍ യുഎഇയും ബഹ്റൈനേക്കാളും വേഗത്തില്‍ നീങ്ങുന്ന റിയാദും കെയ്റോയും ഖത്തറിനോട് കൂടുതല്‍ പ്രായോഗിക സമീപനമാണ് സ്വീകരിച്ചതെന്നും വോയ്‌സ് ഓഫ് അമേരിക്കയുടെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ബഹ്റൈന്‍ ഒഴികെയുള്ള എല്ലാവരും ഖത്തറുമായുള്ള വ്യാപാര, യാത്രാ ബന്ധം പുനഃസ്ഥാപിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. എട്ട് വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുമായും രണ്ട് പ്രാദേശിക സ്രോതസ്സുകളുമായും സംസാരിച്ച ശേഷമാണ് തങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന് വോയ്‌സ് ഓഫ് അമേരിക്ക പറഞ്ഞു.

അല്‍ ഉല കരാറിനുശേഷം ഖത്തറിനോടുള്ള സമീപനത്തില്‍ മുന്‍ ഉപരോധ രാജ്യങ്ങളില്‍ രണ്ടെണ്ണം തങ്ങളുടെ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. റിയാദും കെയ്റോയും ഇക്കാര്യത്തില്‍ വേഗത്തില്‍ നീങ്ങുമ്പോള്‍ അബുദാബിയും മനാമയും ഖത്തറുമായി ഇടപഴകാന്‍ മടിക്കുന്നതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ഗൾഫ് കരാറിന് ശേഷം സൗദി അറേബ്യയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അൽ ജസീറ മയപ്പെടുത്തിയിട്ടുണ്ടെങ്കിലും  ബാക്കിയുള്ള മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ അൽ ജസീറ പഴയ നിലപാട് തന്നെയാണ് തുടരുന്നതെന്ന്  നയതന്ത്രജ്ഞറീ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടിൽ ആരോപിക്കുന്നു. എല്ലാ ഉഭയകക്ഷി ചര്‍ച്ചകളിലും അജണ്ടയായി ഉയര്‍ന്നുവന്നത് മുന്‍ ഉപരോധ രാജ്യങ്ങളെക്കുറിച്ചുള്ള അല്‍ ജസീറ ചനലിന്റെ റിപ്പോർട്ടുകളാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

യുഎഇക്ക് ഖത്തറുമായി പ്രാദേശികവുമായ വൈരാഗ്യമുണ്ട്.ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരം പുനരാരംഭിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും വിശ്വാസം പുനര്‍നിര്‍മ്മിക്കാന്‍ സമയമെടുക്കുമെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മേഖലയില്‍ തുര്‍ക്കിയുടെ സാന്നിധ്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ശത്രുതയിലും രാഷ്ട്രീയത്തിലും തീവ്രത കുറയുന്നുണ്ടെന്നും നല്ല ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും നയതന്ത്ര ഉദ്യോഗസ്ഥരും മറ്റു വൃത്തങ്ങളും അറിയിച്ചു.പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ഭിന്നതകള്‍ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമാകില്ലെന്നാണ്  വാഷിംഗ്ടണിലെ അറബ് ഗള്‍ഫ് സ്റ്റേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന റസിഡന്റ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റിന്‍ ദിവാന്‍ പറയുന്നത്.

ബഹ്റൈനും ഖത്തറുമായുള്ള ബന്ധത്തിൽ പുരോഗതിയുടെ ലക്ഷണങ്ങളൊന്നുമില്ല. അല്‍ ജസീറയുടെ റിപ്പോർട്ടുകളെക്കുറിച്ചും മത്സ്യബന്ധന അവകാശങ്ങളെച്ചൊല്ലിയുള്ള തര്‍ക്കത്തെക്കുറിച്ചും മനാമ അടുത്തിടെ ദോഹയെ ആക്ഷേപിച്ചിരുന്നു. ഒരു പ്രസ്താവന ഇറക്കുന്നതിന് മുമ്പ് കൂടുതല്‍ ക്രിയാത്മക നയങ്ങള്‍ ആലോചിക്കണമെന്നും ബഹ്റൈന്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇറാനുമായുള്ള ഖത്തറിന്റെ നല്ല ബന്ധത്തെക്കുറിച്ചും ദോഹയുമായുള്ള പ്രാദേശിക തര്‍ക്കങ്ങളെക്കുറിച്ചും ബഹ്റൈനിന് കടുത്ത അസ്വസ്ഥതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News