Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വനം വിജയിച്ചില്ലെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്

November 24, 2022

November 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പ് ബഹിഷ്‌കരിക്കാണ് പാശ്ചാത്യൻ മാധ്യമങ്ങൾ നടത്തിയ ആഹ്വാനം വിജയിച്ചില്ലെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ് പറഞ്ഞു.ഇക്കാര്യം ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് മാധ്യമങ്ങൾ നടത്തിയതെന്നും ഫ്രഞ്ച് റേഡിയോ ആർ.ടി.എല്ലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

'വിമർശനത്തിന്റെ രാഷ്ട്രീയ വശം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തി.ഈ രാജ്യം എന്താണെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്.ഞാൻ ഫുട്‍ബോളിലാണ് ശ്രദ്ധിച്ചത്.രാഷ്ട്രീയക്കാർ അവരുടെ ജോലി ചെയ്യട്ടെ..'-അദ്ദേഹം പറഞ്ഞു.

ഫ്രാൻസ് ഖത്തറിനോട്  അതൃപ്തി പ്രകടിപ്പിക്കുന്നതിന് ന്യായീകരണമില്ലെന്നും ഇരു രാജ്യങ്ങളും തമ്മിൽ  ഇപ്പോഴും ഒട്ടേറെ വലിയ കരാറുകളിൽ ഒപ്പുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ആരംഭിക്കുന്നതിന് 5 മാസം മുമ്പ് തന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും തെളിയിക്കുകയും ചെയ്തിട്ടും ഖത്തർ തുടർച്ചയായ ആക്രമണത്തിനിരയാകുന്നതിലുള്ള അത്ഭുതവും  നോയൽ ലെ ഗ്രെറ്റ് പ്രകടിപ്പിച്ചു.

പരിധിവിട്ട ബഹിഷ്കരണാഹ്വാനങ്ങൾ ഫലം കണ്ടില്ലെന്ന് തെളിയിക്കുന്നതാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിൽ കണ്ട ആരാധകരുടെ ബാഹുല്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News