Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫ്രീ സ്റ്റൈലിംഗ് ത്രൂ ഖത്തർ,ഖത്തർ ലോകകപ്പ് പ്രചാരണത്തിന് മലയാളി പെൺകുട്ടിയുടെ ഫ്രീസ്റ്റൈൽ വീഡിയോ പങ്കുവെച്ച് സുപ്രീം കമ്മറ്റി

May 30, 2022

May 30, 2022

അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും മാധ്യമങ്ങളിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നതിനിടെ മലപ്പുറം സ്വദേശിയായ പെൺകുട്ടിയുടെ പന്ത്രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പ്രചാരണ വീഡിയോ വൈറലാകുന്നു.കഴിഞ്ഞ ദിവസം സുപ്രീം കമ്മറ്റി ഫോർ ലെഗസിയാണ് 'ഫ്രീ സ്റ്റൈലിംഗ് ത്രൂ ഖത്തർ' എന്ന തലക്കെട്ടിൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.  

കോഴിക്കോട് മുക്കം ചേന്ദമംഗല്ലൂർ സ്വദേശിനി ഹാദിയ ഹഖീം ഖത്തർ സന്ദർശിച്ചപ്പോൾ പകർത്തിയ വീഡിയോ സുപ്രീം കമ്മറ്റി ഔദ്യോഗിക ഇൻസ്റ്റാ പേജിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
മലപ്പുറം മമ്പാട് എം.ഇ.എസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനി ഹാദിയ ഇൻഫ്ളുവൻസേഴ്‌സ് കപ്പിൽ പങ്കെടുക്കാനായിരുന്നു ദോഹയിലെത്തിയത്.ഫിഫ ഇൻഫ്ലുവൻസേഴ്‌സ് കപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതിലൂടെ അന്താരാഷ്ട്ര പ്രേക്ഷകർക്ക് മുന്നിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വലിയ അവസരമാണ് ഹാദിയയ്ക്ക് ലഭിച്ചത്.
അന്ന് ഹാദിയയുടെ പ്രകടനം കണ്ട ഫുട്ബോള്‍ ഇതിഹാസം കഫുവും ടിം കാഹിലുമൊക്കെ അഭിനന്ദനം അറിയിച്ചിരുന്നു.

ചെറുപ്പം മുതൽ സഹോദരനോടൊപ്പം ഫുട്‍ബോൾ കളിച്ചു തുടങ്ങിയ ഹാദിയ മുംബൈ ഗേൾസ് ഫുട്‍ബോൾ ക്ലബ്ബിൽ അംഗമാണ്.പന്തുകൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന 'ഹിജാബി ഫ്രീസ്റ്റൈറ്റൈലർ' ഹാദിയ ഹക്കീമിൻറ പന്തടക്കത്തി‍െൻറ വിഡിയോ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഏഷ്യൻ ഫുട്ബാൾ കോൺെഫഡറേഷൻ (എ.എഫ്.സി) പങ്കുവെച്ചപ്പോഴും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഫുട്‍ബോൾ ആരാധകർ ഏറ്റെടുത്തിരുന്നു.

മാതാപിതാക്കൾക്കൊപ്പം ഖത്തറിൽ ജനിച്ചുവളർന്ന ഹാദിയയും കുടുംബവും 2017ലാണ് നാട്ടിൽ തിരിച്ചെത്തിയത്.മികച്ച ഫുട്‌ബോള്‍ കളിക്കാരനായ പിതാവ് അബ്ദുൽ ഹക്കീം പ്രാദേശിക സെവൻസ് ടൂർണമെന്റുകളിൽ പങ്കെടുത്ത മുൻ ഫുട്ബോൾ താരമാണ്.. മൂത്ത ജ്യേഷ്ഠന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരിശീലകരുടെ ഡി ലൈസന്‍സും സ്വന്തമാക്കിയിട്ടുണ്ട്.
ലോകകപ്പ് കാണാൻ ഖത്തറിൽ എത്തണമെന്നാണ് ഫുട്ബോളിനെ ജീവിതസപര്യയായി കാണുന്ന ഈ പെൺകുട്ടിയുടെ ആഗ്രഹം.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://youtube.com/shorts/HD0-_5bfndQ?feature=share
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News