Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് തൊഴിൽ വിസയും ഉയർന്ന ശമ്പളവും,പ്രമുഖ കമ്പനികളുടെ പേരിലുള്ള തൊഴിൽ തട്ടിപ്പുകൾ വ്യാപകമാവുന്നു

April 29, 2022

April 29, 2022

അൻവർ പാലേരി 
ദോഹ : ഖത്തറിലെ പ്രമുഖ കമ്പനികളുടെ പേരിൽ ഉയർന്ന വേതനവും തൊഴിൽ വിസയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ വ്യാപകമാവുന്നതായി പരാതി.ഖത്തർ ലോകകപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ എത്തിയിരിക്കെ,വിദേശികൾക്ക് ധാരാളം തൊഴിൽ അവസരങ്ങളുള്ളതായി തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കെണിയൊരുക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയ ശേഷം അപേക്ഷകരുമായി സൂം അഭിമുഖം കൂടി നടത്തിയാണ് ഇവർക്ക് നിയമന ഉത്തരവ് നൽകുക. ഇതിനുശേഷം സർവീസ് ചാർജായി ഒരു നിശ്ചിത തുക ആവശ്യപ്പെടും. 25,000 രൂപ മുതൽ 50,000 വരെ മാത്രം സർവീസ് ചാർജായി നൽകിയ ശേഷമായിരിക്കും പലപ്പോഴും കബളി;പ്പിക്കപ്പെട്ട കാര്യം ഉദ്യോഗാർത്ഥികൾ തിരിച്ചറിയുന്നത്.

ദോഹ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനി(Doha Petroleum Construction Co. Ltd. (DOPET)യുടെ പേരിലുള്ള തൊഴിൽ പരസ്യം കണ്ട് ജോലിക്കായി അപേക്ഷിച്ച പാലക്കാട് സ്വദേശിയായ യുവാവ് അവസാന നിമിഷമാണ് തട്ടിപ്പിനെ കുറിച്ച് മനസിലാക്കിയത്.നിയമന ഉത്തരവിന് പിന്നാലെ വിസാ പ്രോസസിംഗിനായി 25,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയായിരുന്നു.ഖത്തറിൽ കമ്പനിയുടെ  എച്.ആർ വിഭാഗവുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ നിയമന ഉത്തരവടക്കം അതുവരെ നടത്തിയ മുഴുവൻ ആശയവിനിമയങ്ങളും വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു.അതേസമയം,സമാനമായ തരത്തിൽ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട നിരവധി മലയാളികളുണ്ടെങ്കിലും അവരൊന്നും ഇക്കാര്യങ്ങൾ പരസ്യമായി പറയാനോ പരാതി നൽകാനോ തയാറല്ല.

സമൂഹ മാധ്യമങ്ങളിൽ വരുന്ന തൊഴിൽ പരസ്യങ്ങളിൽ വിശ്വസിച്ച് ജോലിക്കായി അപേക്ഷിക്കുന്നവർ ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ചില കാര്യങ്ങൾ നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തുക.നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ജോലി വാഗ്ദാനം യഥാർത്ഥത്തിൽ ആ സ്ഥാപനത്തിൽ നിന്ന് തന്നെയുള്ളതാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുക.ഇതിന് ഖത്തറിൽ തന്നെയുള്ള ആരുടെയെങ്കിലും സഹായത്തോടെ കമ്പനിയുടെ എച്.ആർ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.

ജോലി വാഗ്ദാനം നൽകിയ കമ്പനിയിലേക്ക്  ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ഏതെങ്കിലും ഏജൻസിയെയോ വ്യക്തികളെയോ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ കമ്പനിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്തേണ്ടതാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News