Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കരമാർഗം ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച വിവിധയിനം മയക്കുമരുന്നുകൾ അബുസമ്ര കസ്റ്റംസ് പിടികൂടി

September 22, 2022

September 22, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നാലിനം മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് പിടികൂടി കാറിന്റെ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്.

44 ക്യാപ്റ്റഗൺ ഗുളികകൾ, 9 ലിറിക്ക ഗുളികകൾ, മറ്റ് രണ്ട് മയക്കുമരുന്ന് ഗുളികകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.പിടിച്ചെടുത്ത നിരോധിത ലഹരി വസ്തുക്കൾ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

ഖത്തർ ലോകകപ്പ് അടുത്തതോടെ രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിലും നൂതന സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പഴുതടച്ച പരിശോധനകളിലൂടെ കസ്റ്റംസ് ഇത്തരം നീക്കങ്ങൾ തടയുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News