Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഖത്തറിലെ അല്‍ ഗാസര്‍ ഇന്റര്‍ചേഞ്ച് നാല് മണിക്കൂര്‍ അടച്ചിടും

March 29, 2023

March 29, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ലുസൈലില്‍ നിന്ന് അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കുള്ള അല്‍ ഗസ്സാര്‍ ഇന്റര്‍ചേഞ്ച് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നാലു മണിക്കൂര്‍ വീതം അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു. പുലര്‍ച്ചെ 2 മുതല്‍ 6 വരെയായിരിക്കും അറ്റകുറ്റപ്പണികള്‍ക്കായി അല്‍ ഗസ്സാര്‍ ഇന്റര്‍ചേഞ്ച് അടച്ചിടുകയെന്നും അധികൃതര്‍ വ്യക്തമാക്കി. 

അല്‍ ഖാജി സ്ട്രീറ്റിലേക്ക് പോകുന്ന ലുസൈന്‍ റോഡ് ഉപയോക്താക്കള്‍ക്ക് അല്‍ ഗസ്സല്‍ ഇന്റര്‍ചേഞ്ചിന് മുമ്പായി വലതുവശത്തെ പ്രാദേശിക റോഡുകളിലൂടെ പോകാവുന്നതാണ്. അല്ലെങ്കില്‍ അല്‍ ഖഫ്ജി സ്ട്രീറ്റില്‍ എത്തുന്നതിന് അല്‍ ഗസ്സാര്‍ ഇന്റര്‍ചേഞ്ചില്‍ നിന്ന് യൂടേണെടുത്ത് കത്താറ അണ്ടര്‍പാസിലൂടെ യാത്ര ചെയ്യാവുന്നതാണെന്ന് അഷ്ഗാല്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News