Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'പെയ്തൊഴിയാതെ രാജാഗേറ്റ്', ഫോസ ഖത്തർ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ സമാപിച്ചു

June 10, 2023

June 10, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഫാറൂഖ് കോളേജിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഫോസ ഖത്തർ സംഘടിപ്പിച്ച എഴുപത്തിയഞ്ചുദിന പരിപാടികൾ സമാപിച്ചു.ക്യാമ്പയിന്റെ ഭാഗമായി ഫോസ ലെജന്റ്സ് റൂട്ട്, ഗ്ലോബൽ മീറ്റ്, മെഡിക്കൽ ക്യാമ്പ്, ഫസ്റ്റ് എയ്ഡ് പരിശീലനം, വിവിധ പരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ നടത്തിയിരുന്നു.

സമാപന ചടങ്ങായ 'പെയ്തൊഴിയാതെ രാജാഗേറ്റ്' ആദ്യ പിഡിസി ബാച്ച് വിദ്യാർത്ഥിയായ ഡോ: കെ.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിശേഷിച്ചും മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ദിശാബോധം നൽകി ചടുലമായ മുന്നേറ്റങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഫാറൂഖബാദിന്റെ വളർച്ചയിൽ അഭിമാനമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.. ഈ ചുമതല ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫോസ പ്രവർത്തകരുടെ സജീവ ഇടപെടൽ ഏറെ പ്രശംസനീയമാണെന്ന് പ്രിൻസിപ്പാൾ ഡോ: കെ. എ ഐഷ സ്വപ്ന ഓൺലൈനിലൂടെ നൽകിയ ആശംസ സന്ദേശത്തിൽ പറഞ്ഞു. ക്യാമ്പസിൽ നിന്ന് വിവിധ കാലങ്ങളിൽ പഠിച്ചിറങ്ങിയവർ സ്ഥാപനത്തോട് കാണിക്കുന്ന കൂറും ആത്മാർത്ഥതയും ഏറെ അഭിനന്ദിനീയമാണെന്ന് വൈസ് പ്രിൻസിപ്പാൾ ഡോ: എം അബ്ദുൾ ജബ്ബാർ സന്ദേശത്തിൽ പറഞ്ഞു.

പ്രസിഡൻറ് അസ്കർ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മഷ്ഹൂദ് വീ സി ക്യാമ്പയിൻ കാലയളവിൽ നടത്തിയ പരിപാടികൾ വിശദീകരിച്ചു. സെക്രട്ടറി ഷുമൈസ് സ്വാഗതവും ട്രഷറർ സഹീർ നന്ദിയും പറഞ്ഞു. ടി എ ജെ ഷൗക്കത്തലി, ഇസ്മായിൽ കോട്ടയം , എസ് ഐ എം ബഷീർ, മുഹമ്മദ് പാറക്കടവ് , പൊയിൽ കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സുനിത, നസീഹ മജീദ്, ബഷീർ അഹ്മദ്, അദീപ, ഒ പി റഈസ്, പി പി ഹാരിസ് , ഹഫീസ്, അഡ്വക്കേറ്റ് ഇഖ്ബാൽ, അഡ്വക്കേറ്റ് നൗഷാദ്, ഫായിസ് അരോമ, മുഹമ്മദ് ഇസുദ്ധീൻ, ഷഹ്സാദ്, ഹിബ, മനാഫ്, ജാഫർ എൻ കെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സയ്യിദ് മഷ്ഹൂദ് തങ്ങൾ, റിയാസ് ബാബു, റജീന പൊയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും നടന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News