Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആദ്യകാല ഖത്തർ പ്രവാസിയും തലശേരി ഒളവിലം സ്വദേശിയുമായ എം സി കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി

October 19, 2022

October 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ആദ്യകാല ഖത്തർ പ്രവാസിയും കണ്ണൂർ ജില്ലയിലെ തലശേരി ഒളവിലം സ്വദേശിയുമായ മീത്തലെ ചാലരോത്ത്

എം സി കുഞ്ഞബ്ദുല്ല ഹാജി(75)നാട്ടിൽ നിര്യാതനായി.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന എം.സി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുഞ്ഞബ്ദുല്ല ഹാജി റഹ്മാനിയ സ്ഥാപനങ്ങളുടെ ഭാരവാഹിയായിരുന്നു.ഒളവിലം ഖത്തർ റിലീഫ് കമ്മറ്റിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു .

ദോഹാ സൂഖ് ജാബറിൽ കഫ്റ്റീരിയയും സൂഖ് അസ്മഖിൽ സൂപ്പർമാർക്കറ്റും നടത്തിയിരുന്നു,പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ ശേഷം റഹ്മാനിയ മസ്ജിദ് , മദ്രസ , യതീം ഖാന തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.കുറച്ചുനാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.

ഭാര്യ: സൈനബ.മക്കൾ :സുഹൈൽ ( ഖത്തർ )
നസീറ, നദീറ, ഖലീൽ , മൻസീറ, സനീറ. മരുമക്കൾ :- ആബിദ, ഹാറൂൺ,ഖാദർ (ഖത്തർ ), ഹഫ്സീന, അൻവർ (ബാംഗ്ലൂർ), മൻസൂർ (ഖത്തർ).സഹോദരിമാർ : നബീസു, സൈന, ഹലീമ, പരേതയായ ആയിഷ, ആസ്യ.
ഖബറടക്കം ബുധനാഴ്ച രാവിലെ  കാലത്ത് 8 മണിക്ക് മോന്താൽ ജുമാ മസ്ജിദിൽ .

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News