Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മുൻ ജനറല്‍ സെക്രട്ടറി ഹബീബുന്നബി നിര്യാതനായി

October 18, 2022

October 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മുഹമ്മദ് ഹബീബുന്നബി നാട്ടിൽ നിര്യാതനായി. .ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ,സര്‍ സയ്യിദ് അലൂംനി അസോസിയേഷന്‍ തുടങ്ങി വിവിധ വേദികളില്‍ ദീർഘകാലം  സജീവമായിരുന്നു. കഴിഞ്ഞ ദിവസം അലിഗര്‍ മുസ് ലിം യൂണിവേര്‍സിറ്റിയില്‍ നടന്ന സര്‍ സയ്യിദ് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ  ഹൃദയാഘാതമുണ്ടായതായാണ് വിവരം.ദൽഹി അലിഗർ സ്വദേശിയാണ്.

ഹിന്ദി ഉർദു ശതിയ അവാർഡ്, ഉർദു തഹ്‌രിക്കിനുള്ള അഷ്‌റഫ് ഖാദരി അവാർഡ്, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഉറുദു വകുപ്പ് നൽകുന്ന മിഡിൽ ഈസ്റ്റിൽ ഉറുദു ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

മികച്ച ടേബിൾ ടെന്നീസ് താരം കൂടിയായിരുന്ന അദ്ദേഹം 1976ൽ എഎംയു ടേബിൾ ടെന്നീസ് ക്യാപ്റ്റനായിരുന്നു.സംസ്ഥാന തലത്തിൽ ഖോ-ഖോ, ബോൾ ബാഡ്മിന്റൺ മത്സരങ്ങളിലും . സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

നേരത്തെ ഇറാഖിലും ഒമാനിലും ജോലിചെയ്തിരുന്ന  ഹബീബുന്നബി ഖത്തർ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയിൽ(കഹ്‌റാമ) പ്രൊജക്ട് മാനേജറായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പേരവസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

ഹബീബുന്നബിയുടെ നിര്യാണത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം അനുശോചിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News