Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മിഡിലീസ്റ്റ് രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് നാലായിരം ശതമാനം കൂടിയതായി റിപ്പോർട്ട്

August 04, 2022

August 04, 2022

ദോഹ : ഫിഫ ലോകകപ്പ് നടക്കാനിരിക്കെ, ഖത്തറിലേക്കുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാന ടിക്കറ്റ് ബുക്കിംഗുകളുടെ എണ്ണം 2022 ജനുവരിയെ അപേക്ഷിച്ച് 4,000 ശതമാനം കൂടുതലാണെന്ന് റിപ്പോർട്ട്. ട്രാവൽ വ്യവസായ മേഖലയിലെ ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ സോജെർൻ പുറത്തുവിട്ട ഏറ്റവും  പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ഫ്ലൈദുബായ്, എയർ അറേബ്യ എന്നിവയുൾപ്പെടെയുള്ള ഗൾഫിലെ പ്രാദേശിക എയർലൈനുകൾ ദുബായ്,ഷാർജ എന്നിവിടങ്ങളിൽ നിന്ന്  ദോഹയിലേക്കും തിരിച്ചും ഡസൻ കണക്കിന് മാച്ച് ഡേ ഷട്ടിൽ സർവീസുകൾക്കുള്ള ബുക്കിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്.

ദോഹയിൽ താമസിക്കാതെ തന്നെ ഓരോ ദിവസവും ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം സ്വദേശത്തേക്ക് മടങ്ങാനുള്ള സൗകര്യമാണ് പ്രതിദിന ഷട്ടിൽ സർവീസുകൾ ആരംഭിക്കുന്നതിലൂടെ ഒരുങ്ങുന്നതെന്നും സോജെർൻ ചൂണ്ടിക്കാട്ടി.

ജോർദാൻ, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം ലോകകപ്പ് നടക്കുന്ന മാസങ്ങളിലെ ബുക്കിങ്ങിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News