Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗതാഗത നിയമലംഘനങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ ഒരു പിഴ,ഏകീകൃത സംവിധാനം ഉടൻ നിലവിൽ വരും

March 13, 2023

March 13, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത ഗതാഗത പിഴ സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിൽ.നിലവില്‍ ഓരോ രാജ്യത്തും വ്യത്യസ്ത നിരക്കുകളാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതെങ്കില്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ നിരക്ക് ഏകീകരിക്കപ്പെടും. ഏതെങ്കിലുമൊരു ഗൾഫ് രാജ്യത്ത് നിയമലംഘനം നടത്തി താമസ വിസയുള്ള  രാജ്യത്ത് തിരിച്ചെത്തിയാലും നിയമലംഘനം നടന്ന രാജ്യം പിഴത്തുക രേഖപ്പെടുത്തി വിവരം കൈമാറുകയും ഏകീകൃത പിഴയൊടുക്കല്‍ സംവിധാനത്തിലൂടെ ഈ തുക അടക്കുകയും ചെയ്യേണ്ടിവരും. ഇതുസംബന്ധിച്ച്‌ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിലാണ് ഏകീകൃത ട്രാഫിക് പിഴ സംവിധാനം നിലവില്‍ വരുക. പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷംതന്നെ നിലവില്‍ വരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡ്രൈവര്‍മാര്‍ക്കിടയിലും ഗതാഗത ഏജന്‍സികള്‍ക്കിടയിലും സുരക്ഷാനിലവാരം വര്‍ധിപ്പിച്ച്‌ അപകടനിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News