Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ് ആരുനേടും?മെസ്സിയുടെ പ്രവചനം ഇങ്ങനെ

October 22, 2022

October 22, 2022

സ്പോർട്സ് ഡെസ്‌ക് 
ദോഹ: ഖത്തർ ലോകകപ്പിന് ഒരു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ, ലോകകപ്പ് നേടാൻ സാധ്യതയുള്ള രണ്ട് ടീമിനെ പ്രവചിച്ചിരിക്കുകയാണ് അർജൻറീനയുടെ ഇതിഹാസ താരം ലിയോണൽ മെസി.ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപിക്കപ്പെടുന്ന ടീമാണ് അ‍ർജൻറീനയെങ്കിലും മെസ്സിക്ക് ഇക്കാര്യത്തിൽ അത്ര ആത്മവിശ്വാസമില്ലെന്ന് തോന്നിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം..

പി എസ് ജിയിലെ സഹതാരങ്ങളായ നെയ്മറിൻറെ ബ്രസീലിനും കിലിയൻ എംബാപ്പാപ്പേയുടെ ഫ്രാൻസിനുമാണ് ഖത്തർ ലോകകപ്പിൽ മെസി ഏറ്റവും കൂടുതൽ കിരീട സാധ്യത പ്രവചിക്കുന്നത്. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയ്ൻ എന്നിവരും ശക്തരായ എതിരാളികളാണ്. എന്നാൽ കൂടുതൽ കിരീട സാധ്യതയുള്ള ബ്രസീലിനും ഫ്രാൻസിനുമാണ്.

മികച്ച താരനിരയാണ് രണ്ട് ടീമിലുമുള്ളത്. ദീർഘകാലമായി ഈ താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് ബ്രസീലിനെയും ഫ്രാൻസിനെയും അപകടകാരികളാക്കുന്നുവെന്നും മെസി പറയുന്നു. യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും ഫ്രാൻസ് മികച്ച ടീമാണ്. ദീർഘകാലമായി ഒരു പരിശീലകന് കീഴിൽ തന്നെ കളിക്കുന്നതിൻറെ ഗുണവും അവർക്കുണ്ട്. ബ്രസീലും ഏതാണ്ട് അതുപോലെയാണെന്നും മെസി പറഞ്ഞു.

റഷ്യയിൽ നേടിയ കിരീടം നിലനിർത്താനാണ് ഫ്രാൻസ് ഖത്തറിലെത്തുന്നത്. ബ്രസീലാവട്ടെ ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക കിരീടം സ്വന്തമാക്കാനും. ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പിലാണ് ബ്രസീൽ അവസാനമായി ലോക ചാമ്പ്യൻമാരായത്. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവരാണ് ബ്രസീലിൻറെ എതിരാളികൾ. ഓസ്‌ട്രേലിയ, ഡെൻമാർക്ക്, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനൊപ്പമുള്ളത്.അർജൻറീന ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, മെക്‌സികോ, പോളണ്ട് എന്നിവർക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിൽ പൊരുതുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News