Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പിനെതിരായ വിമർശനങ്ങൾക്ക് പിന്നിൽ അപകർഷതാ ബോധത്തിൽ നിന്നുണ്ടാവുന്ന 'സിനിസിസം'ആണെന്ന് എ.എഫ്.സി അധ്യക്ഷൻ

November 05, 2022

November 05, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളിൽ എല്ലാറ്റിലും കുറ്റം കണ്ടുപിടിക്കുകയെന്ന സിനിസിസത്തിന്റെ ശക്തമായ അടിയൊഴുക്കുണ്ടെന്നും ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്നും ഏഷ്യൻ ഫുട്‍ബോൾ കോൺഫെഡറേഷൻ(എ.എഫ്.സി)ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

'ഖത്തർ ലോകകപ്പ് ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ ഈ ഘട്ടത്തിന്റെ ആവശ്യമാണ്.ഈ വിമർശനങ്ങൾക്ക് പിന്നിൽ എല്ലാറ്റിലും കുറ്റം കണ്ടുപിടിക്കാനുള്ള അപകർഷതാ ബോധത്തിൽ നിന്നുണ്ടാവുന്ന ശക്തമായ അടിയൊഴുക്കുകൾ ഉണ്ട്.എന്നാൽ ഫുട്‍ബോൾ പോലെ മറ്റൊരു കായിക ഇനത്തിനും നമ്മെയെല്ലാം സന്തോഷത്തിന്റെയും ആവേശത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും പോസിറ്റീവ് സ്പിരിറ്റിലേക്ക് കൊണ്ടുവരാൻ അതുല്യമായ ശക്തിയില്ല.".'-അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് വിജയിപ്പിക്കാൻ ഖത്തർ നടത്തുന്ന  "അസാധാരണമായ പരിശ്രമങ്ങളെ" ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പ്രശംസിച്ചു,  

ടൂർണമെന്റിന് ഞങ്ങളുടെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകുന്നതോടൊപ്പം ഇതിനായി ഖത്തർ നടത്തുന്ന ശ്രമങ്ങൾ  പൂർണ്ണഹൃദയത്തോടെ പൂർത്തീകരിക്കേണ്ടത് എന്നത്തേക്കാളും ഇപ്പോൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'47 അംഗ കോൺഫെഡറേഷനിലെ അംഗമായ ആതിഥേയ രാജ്യത്തിന് എഎഫ്‌സി അതിന്റെ പൂർണ്ണ പിന്തുണയും അചഞ്ചലമായ പ്രതിബദ്ധതയും വാഗ്ദാനം ചെയ്യുന്നു'-ബഹ്‌റൈൻ രാജകുടുംബാംഗവും എ.എഫ്.സി അധ്യക്ഷനുമായ ശൈഖ് സൽമാൻ പറഞ്ഞു, 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News