Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ് ഔദ്യോഗിക മുദ്രപതിപ്പിച്ച ഉൽപന്നങ്ങൾ ഇ-സ്റ്റോറിൽ,വീട്ടുപടിക്കലെത്തും

September 18, 2022

September 18, 2022

ന്യൂസ്‌റൂം ബ്യുറോ   

ദോഹ : ഔദ്യോഗിക ലൈസൻസുള്ള ഫിഫ ലോകകപ്പ് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനും ഖത്തർ പോസ്റ്റിന്റെ ഇ-സ്റ്റോർ വഴി വീട്ടുവാതിൽക്കൽ എത്തിക്കാനും സൗകര്യമൊരുക്കിയതായി അധികൃതർ അറിയിച്ചു.ലോകകപ്പ് ചിഹ്നം പതിച്ച നോട്ട്ബുക്ക്, ട്രോഫി കാർഡ് ഹോൾഡർ, പ്ലേയിംഗ് കാർഡ്, ബോൾപെൻ, ട്രോഫി പേന, പേന ഹോൾഡർ, വാട്ടർ ബോട്ടിൽ, മഗ്, തെർമോ മഗ്, പൈന്റ് ഗ്ലാസ്, സ്റ്റിക്കർ, ട്രോഫി മാഗ്നറ്റുകൾ, പിൻ, കീചെയിൻ,ലോകകപ്പ്ട്രോ ഫിയുടെ ചെറുരൂപങ്ങൾ, കാറിൽ ഉപയോഗിക്കുന്ന പെർഫ്യൂം, സ്റ്റേഷനറി സെറ്റ്, സ്നോ ഗ്ലോബ് - തുടങ്ങിയ ഉൽപന്നങ്ങൾ ഇ-സ്റ്റോറിൽ ലഭ്യമാണ്.ഉൽപന്നങ്ങൾ വാങ്ങുന്നതിന് https://store.qatarpost.qa/webstore/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ലോകകപ്പിൽ മാറ്റുരക്കുന്ന 32 രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന 32 വ്യക്തിഗത സ്റ്റാമ്പുകൾ ഉൾക്കൊള്ളുന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് ടീം സ്റ്റാമ്പിന്റെ ഏഴാം പതിപ്പ് കഴിഞ്ഞ ആഴ്ച ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു.ഈ സ്റ്റാമ്പുകളും ഇ-സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News