Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് സാഹചര്യം,ഖത്തർ ഫിഫാ ക്ലബ്ബ്  ലോകകപ്പ് നീട്ടിവെച്ചേക്കുമെന്ന് ജിയാനി ഇൻഫാന്റിനോ

September 20, 2020

September 20, 2020

ദോഹ : ഡിസംബറില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പ്-2020 നിലവിലെ കോവിഡ്-19 സാഹചര്യത്തില്‍ മാറ്റിവച്ചേക്കുമെന്ന് ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ പറഞ്ഞു.സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിവരികയാണെന്നും അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിലപ്പോള്‍ ക്ലബ്ബ് ലോകകപ്പ്  മത്സരം നടത്തുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. 7 ക്ലബുകളുമായുള്ള ഫിഫ ക്ലബ് ലോകകപ്പിന്റെ അവസാന മത്സരം കൂടിയാണ് ഖത്തറില്‍ നടക്കാനിരിക്കുന്നത്. 2021 മുതല്‍ ഫിഫ ക്ലബ് ലോകകപ്പില്‍ 24 ടീമുകളായിരിക്കും മത്സര രംഗത്തുണ്ടാകുക.

2019ലെ  ഫിഫ ക്ലബ് ലോകകപ്പിന്റെ വേദിയും ഖത്തര്‍ ആയിരുന്നു. 2019 ല്‍ കാണികളുടെ മികച്ച പങ്കാളിത്തത്തോടെ 7 ക്ലബ്ബുകളുടെ ആവേശകരമായ പോരാട്ടത്തിനാണ് ഖത്തര്‍ വേദിയൊരുക്കിയത്. ബ്രസീലിന്റെ സിആര്‍ ഫ്‌ലെമംഗോയും ഇംഗ്ലണ്ടിന്റെ ലിവര്‍ പൂളും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ കിരീടം നേടിയത്.വരുന്ന ഡിസംബറിലാണ് 2020 ഫിഫ ക്ലബ്ബ് ലോകകപ്പ് ദോഹയിൽ നടത്താൻ നിശ്ചയിച്ചിരുന്നത്.

അതേസമയം,ഏറ്റവും അവിസ്മരണീയമായ ലോകകപ്പായിരിക്കും 2022 ല്‍ ഖത്തര്‍ ലോകത്തിന് സമ്മാനിക്കുകയെന്ന് ഫിഫ അധ്യക്ഷൻ പ്രത്യാശ പ്രകടിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആ പ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News