Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫിഫ ക്ലബ്ബ് ലോകകപ്പിൽ നാളെ കലാശപ്പോരാട്ടം

February 10, 2021

February 10, 2021

ദോഹ : ഫിഫ ലോക ക്ലബ് ഫുട്ബാളിന്റെ കലാശപ്പോരാട്ടം നാളെ (വ്യാഴാഴ്ച) രാത്രി ഒമ്പതിന്  എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കും..വന്‍കരകളിലെ താര ക്ലബ് ഏതാണെന്ന് അറിയാനുള്ള ആവേശത്തിലാണ് രാജ്യത്തെ ഫുട്ബാള്‍ ആരാധകര്‍. യുവേഫ ചാമ്പ്യൻസ്  ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക് വടക്കേ അമേരിക്കന്‍ ചാമ്പ്യൻ ക്ലബായ ടൈഗ്രീസ്‌  യു.എ.എന്‍.എല്ലുമായാണ് ഫൈനലില്‍ മാറ്റുരക്കുക. ചൊവ്വാഴ്ച രാത്രി അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ ഈജിപ്ഷ്യന്‍ ക്ലബായ അല്‍അഹ്ലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ അന്തിമ പോരാട്ടത്തിന് യോഗ്യത നേടിയത്.

കോവിഡ് നിയന്ത്രണത്തിനിടയിലും അനുവദിക്കപ്പെട്ട ഇരിപ്പിടങ്ങള്‍ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയമായിരുന്നു ചൊവ്വാഴ്ച. ഈജിപ്ത് കാണികളാല്‍ സമ്പന്നമായ  സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ നല്ലകളി കാഴ്ചവെച്ച അല്‍അഹ്ലിയെ രണ്ടാം പകുതിയില്‍ കളിയഴകിനാല്‍ ബയേണ്‍ വരച്ചവരയില്‍ നിര്‍ത്തി. പലപ്പോഴും പന്തിനായി ഏറെനേരം കാത്തിരിക്കേണ്ടിവന്നു അല്‍അഹ്ലി താരങ്ങള്‍ക്ക്. സൂപ്പര്‍ താരം ലെവന്‍ഡോവ്സ്കി നേടിയ രണ്ടുഗോളില്‍ ഒടുവില്‍ ബയേണ്‍ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

ബയേണ്‍ ആരാധകരായ മലയാളികള്‍ക്കടക്കം ചാമ്പ്യൻ  ക്ലബ്ബിന്റെ  കളി നേരില്‍ കാണാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ബയേണ്‍ ജഴ്സി അണിഞ്ഞ നിരവധി വിദേശി ആരാധകരടക്കം ദോഹയില്‍ എത്തിയിട്ടുണ്ട്. നേരത്തേ നടന്ന ആദ്യ സെമിയില്‍ പാല്‍മിറാസിനെ ഒരുഗോളിന് തോല്‍പിച്ചാണ് ടൈഗ്രീസ്‌  യു.എ.എന്‍.എൽ  ഫൈനലില്‍ എത്തിയത്.ദോഹ മെട്രോയില്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഷനില്‍ ഇറങ്ങി ഫൈനല്‍ നടക്കുന്ന സ്റ്റേഡിയത്തിലേക്ക് നടന്നെത്താം. കാണികള്‍ ഒരുമണിക്കൂര്‍ മുമ്പെങ്കിലും  സ്റ്റേഡിയത്തില്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.
 


Latest Related News