Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ എല്ലാം പെർഫെക്റ്റ്,കോച്ച് ലൂയിസ് വാൻ ഗാൽ മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ

December 12, 2022

December 12, 2022

ന്യൂസ്‌റൂ സ്പോർട്സ് ഡെസ്‌ക് 

ദോഹ : തുടക്കത്തിൽ ഒട്ടേറെ വിമർശനങ്ങളും ആരോപണങ്ങളും കേട്ടെങ്കിലും ഇപ്പോൾ ലോകകപ്പ് കാണാനെത്തുന്ന ആരാധകർ മുതൽ ലോകോത്തര താരങ്ങൾക്ക് വരെ ഒന്നേ പറയാനുള്ളൂ-'ഖത്തറിൽ എല്ലാം പെർഫെക്റ്റ്'.

ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങൾ, പരിശീലകർ, ഒഫീഷ്യൽസ് മുതൽ ലോകമെമ്പാടുമുള്ള ആരാധകർ വരെ ഖത്തറിന്റെ 'പെർഫെക്ട്' സംഘാടനത്തിൽ ആകൃഷ്ടരാണ്. എല്ലാ നിഷേധാത്മക പ്രചാരണങ്ങളും നെഗറ്റീവ് കാമ്പയിനുകളും അതിജീവിച്ച്‌ നേടിയ ഈ വിജയത്തെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) യും പ്രശംസിച്ചു.

എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിൽ നടന്ന മൂന്നാഴ്ചത്തെ ആവേശകരമായ 60 മത്സരങ്ങളിൽ ഒരു വേദിയിലും പോലും അനിഷ്ട സംഭവങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ദിവസേന ആയിരക്കണക്കിന് ആരാധകരെ സ്വാഗതം ചെയ്യുന്ന അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിലെ വിനോദ പരിപാടികളും സജീവമായി തുടരുന്നുണ്ട്.

"എല്ലാം വളരെ കൃത്യമായി ചിട്ടപ്പെടുത്തിയിരിക്കുന്നു, ഇവിടെയുള്ള സൗകര്യങ്ങൾ മികച്ചതാണ്. ഖത്തറിന്റെ ലോകോത്തര സംഘാടനം മത്സരിക്കുന്ന ടീമുകളിലും ഒഫീഷ്യലുകളിലും മതിപ്പുളവാക്കി"- നെതർലൻഡ്‌സ് കോച്ച് ലൂയിസ് വാൻ ഗാൽ പറഞ്ഞു.

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യത്തിന്റെ സംഘാടനത്തെ ആവർത്തിച്ച് പ്രശംസിച്ചു. ഗതാഗതം, ആതിഥ്യമര്യാദ, സ്റ്റേഡിയങ്ങൾ, സൗകര്യങ്ങൾ എന്നിവയ്ക്കായി മികച്ച ക്രമീകരണങ്ങളാണ് ഖത്തർ ഒരുക്കിയതെന്ന് സൂപ്പർ താരം അഭിപ്രായപെട്ടതായി ക്യുഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

ലോകകപ്പിന് മികച്ച ആതിഥേയത്വം വഹിച്ചതിലൂടെ ഖത്തർ എല്ലാ അറബികളെയും അഭിമാനത്തിലാക്കിയെന്ന് ടുണീഷ്യൻ താരം ഹാനിബാൾ മെജ്‌ബ്രി പറഞ്ഞു.

"പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരെന്ന നിലയിൽ ഞങ്ങൾക്ക് നല്ല സൗകര്യങ്ങൾ ആവശ്യമാണ്. അത് ഞങ്ങൾക്ക് ഖത്തറിൽ നിന്ന് ലഭിച്ചു. എല്ലാം ഞങ്ങളുടെ അടുത്തുണ്ടായിരുന്നു. ഹോട്ടലും ഭക്ഷണവും മികച്ചതായിരുന്നു. പരാതിപ്പെടാൻ ഒന്നുമില്ല. അത് എനിക്ക് ഒരു മികച്ച അനുഭവമായിരുന്നു"- മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറയുന്നു.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയും ഖത്തറിനെ ഗംഭീര പ്രവർത്തനത്തെ അഭിനന്ദിച്ചു. ഖത്തർ ഫുട്ബോൾ അസോസിയേഷൻ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ അധികൃതരും ഫിഫയുമെല്ലാം ഇതുവരെ മികച്ച ജോലിയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഇത് ശരിക്കും അതിശയകരമാണ്' എന്നാണ്  ഇംഗ്ലീഷ് ആരാധകിയായ സാം പറയുന്നത്.

"യുകെയിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇവിടെ ഞങ്ങൾക്ക് സുരക്ഷിതത്വം തോന്നുന്നു, പ്രത്യേകിച്ച് ഒരു സ്ത്രീയെന്ന നിലയിൽ ഖത്തറിലെ സുരക്ഷിതത്വ ബോധത്തിൽ ഞങ്ങൾ ആശ്ചര്യപ്പെടുന്നു"- അവർ കൂട്ടിച്ചേർത്തു.

"ഇവിടെയുള്ള ആളുകൾ വളരെ സൗഹൃദപരമായാണ് പെരുമാറുന്നത്.ഇതുവരെ വളരെ സന്തോഷവാനാണ്"- കൊളംബിയയിൽ നിന്നുള്ള സയാന പറഞ്ഞു.

ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ വിദേശ കായിക മാധ്യമപ്രവർത്തകർക്കും ടൂർണമെന്റിനെ കുറിച്ച് മികച്ച അഭിപ്രായമാനുള്ളത്. വിജയത്തോടെ ഒരു അറബ് രാജ്യത്തിന് ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ കഴിയുമെന്ന് ഖത്തർ തെളിയിച്ചുവെന്ന് അവരെല്ലാം ആവർത്തിക്കുന്നു.

"ഖത്തറിനെക്കുറിച്ചും അറബികളെക്കുറിച്ചും പാശ്ചാത്യർ പ്രചരിപ്പിക്കുന്ന ഭയാനകമായ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ഈ രാജ്യത്ത് യാഥാർത്ഥ്യത്തിൽ ഞങ്ങൾ കാണുന്നത്"- മെക്സിക്കൻ പത്രപ്രവർത്തകൻ ഇഗ്നാസിയോ സുവാരസിനെ ഉദ്ധരിച്ച് കൊണ്ട് ക്യുഎൻഎ റിപ്പോർട് ചെയ്തു..

അറബ്-ഇസ്ലാമിക സംസ്കാരം നമ്മുടെ സംസ്കാരത്തിൽ നിന്ന് വ്യത്യസ്തമാണ് എന്നത് ശരിയാണ്, പക്ഷേ നമ്മൾ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. നമ്മൾ ഓരോരുത്തരും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ്, ഒരുമിച്ച് ജീവിക്കാൻ നമ്മൾ പരസ്പരം അംഗീകരിക്കണം. ഖത്തറും നമ്മൾ കാണുന്ന അറബ് ലോകവും പാശ്ചാത്യ മാധ്യമങ്ങളിൽ നമ്മൾ കേട്ടിരുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് നാം സമ്മതിക്കണം. മെക്സിക്കൻ റിപ്പോർട്ടർ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News