Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എൻറെ നാട്ടുകാരെ പോലെ ഖത്തർ ജനതയും യാഥാസ്ഥിതികാരാണെന്ന് തോന്നിയേക്കാം,പക്ഷെ ഭൂമിയിലെ ഏറ്റവും വലിയ ഉദാരമതികൾ ഇവരാണ്

November 05, 2022

November 05, 2022

അൻവർ പാലേരി 

ദോഹ : 2022 ഖത്തർ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് എക്കാലത്തെയും ശ്രദ്ധേയമായ കായിക ഇനമായിരിക്കുമെന്ന് ഫിഫ സെക്രട്ടറി ജനറൽ ഫത്‌മ സമൂറ.

നവംബർ 20 ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം കൃത്യം ഏഴ് മണിക്ക് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഉൽഘാടന ചടങ്ങുകൾ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഈവന്റായിരിക്കുമെന്നും അവർ പറഞ്ഞു.

"മുമ്പ് സംഭവിക്കാത്ത കാര്യങ്ങൾക്ക് ഈ ലോകകപ്പ് സാക്ഷ്യം വഹിക്കും. ഇത് ആദ്യമായാണ് മിഡിൽ ഈസ്റ്റിലും അറബ് ലോകത്തും ടൂർണമെന്റ് നടക്കുന്നത്ആ.ഇതാദ്യമായാണ് എല്ലാ ടീമുകളും ഒരു നഗരത്തിൽ ഒത്തുകൂടുന്നത്. ലോകമെമ്പാടുമുള്ള ആരാധകർക്ക് ലോകത്തെ കാണാനും ഒത്തുചേരാനും പാടാനും നൃത്തം ചെയ്യാനും ലോകത്തിന്റെ പോസിറ്റീവ് വികാരങ്ങൾ പങ്കുവെക്കാനും ഖത്തറിൽ അവസരമുണ്ടാകും.2022 നവംബർ 20 ഞായറാഴ്ച, ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഖത്തറിലേക്കായിരിക്കും" 

തന്റെ രാജ്യമായ സെനഗലിലെ ആളുകളെപ്പോലെ ഖത്തറിലെ ജനങ്ങളെ ഒരു യാഥാസ്ഥിതിക സമൂഹമായി കാണുന്നവരുണ്ടായേക്കും. പക്ഷേ ഖത്തറികൾ ഭൂമിയിലെ ഏറ്റവും വലിയ ഉദാരമതികളാണെന്നും അവർ അഭിപ്രായപ്പെട്ടു.

"നിങ്ങളുടെ ജാതി, മതം, വിഭിന്ന ലൈംഗിക ആഭിമുഖ്യം എന്നിവയൊന്നും പരിഗണിക്കാതെ എല്ലാവരെയും ഖത്തറിലേക്ക് സ്വാഗതം  നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആതിഥ്യമരുളിക്കൊണ്ട് നിങ്ങളെ സ്വീകരിക്കാൻ ഖത്തറികൾ തയ്യാറാണ്."

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News