Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കുടുംബ വിസയ്ക്കായി നെട്ടോട്ടം,കെട്ടിക്കിടക്കുന്നത് 4000 അപേക്ഷകൾ

July 28, 2021

July 28, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിൽ താമസവിസയുള്ള ഇന്ത്യക്കാർക്ക് കുടുംബ വിസക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയെങ്കിലും വിസകൾ അനുവദിക്കുന്നതിന് സമയമെടുക്കുന്നതായി റിപ്പോർട്ട്.കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി കുടുംബ വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു.രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ഈ മാസമാണ് മെട്രാഷ് ടു ആപ് വഴി വീണ്ടും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. എന്നാൽ അപേക്ഷിച്ച ഭൂരിഭാഗം പേർക്കും ഇത് വരെ വിസകൾ ലഭിച്ചു തുടങ്ങിയിട്ടില്ല.ജൂലായ് അഞ്ചിന് അപേക്ഷിച്ച പലർക്കും ഇനിയും മൂന്നാഴ്ച കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ് ലഭിക്കുന്നത്.കുടുംബ വിസക്കുള്ള 4000 അപേക്ഷകൾ കെട്ടിക്കിടക്കുന്നതായും അറിയിപ്പിൽ പറയുന്നു.

നിലവിൽ പ്രതിമാസം 20,000 ഖത്തർ റിയാൽ വേതനമുള്ളവർക്ക് മാത്രമാണ് കുടുംബ വിസകൾ അനുവദിക്കുന്നത്.എന്നാൽ,ഇതിൽ കുറഞ്ഞ ശമ്പളമുള്ള പലരും ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയോ മറ്റു വഴികളിലൂടെയോ ആണ് കുടുംബ വിസകൾ തരപ്പെടുത്താറുള്ളത്.


Latest Related News