Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹയ്യാ കാർഡിലെ 'ഫാമിലി ആൻഡ് ഫ്രൻസ്'സൗകര്യം നവംബർ ഒന്നിന് അവസാനിക്കുമെന്ന് സുപ്രീം കമ്മറ്റി

October 26, 2022

October 26, 2022

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹയ്യ പ്ലാറ്റ്ഫോമിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ഫാമിലി ആന്‍ഡ് ഫ്രണ്ട്സ് സേവനം വഴി താമസസ്ഥലം കണ്ടെത്താനുള്ള സൗകര്യം ഉടന്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.

2022 നവംബര്‍ 1 മുതല്‍ ഫിഫ 2022 ടിക്കറ്റ് ഉടമകള്‍ക്ക് ഈ താമസ സൗകര്യം ലഭ്യമാകില്ല.

2022 നവംബര്‍ 1-ന് മുമ്പ് ഓരോ ടിക്കറ്റ് ഉടമയ്ക്കും സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാവകാശം വേണ്ടതിനാലാണ് ഇതെന്ന് സുപ്രീം കമ്മറ്റി വ്യക്തമാക്കി.

നവംബര്‍ 1 വരെ ആരാധകര്‍ക്ക് ഫാമിലി ആന്‍ഡ് ഫ്രണ്ട്സ് സേവനത്തിനായി അപേക്ഷിക്കുന്നത് തുടരാം. ഈ തീയതിക്ക് ശേഷം ആരാധകര്‍ക്ക് ഖത്തര്‍ അക്കോമഡേഷന്‍ ഏജന്‍സി വഴിയോ മൂന്നാം കക്ഷി പ്ലാറ്റ്ഫോമുകള്‍ വഴിയോ താമസ സൗകര്യം ബുക്ക് ചെയ്യേണ്ടിവരും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News