Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മെയ് 28ന് ശേഷം ഖത്തറിലേക്ക് എൻട്രി പെർമിറ്റ് ലഭിക്കില്ലെന്ന് ശബ്ദസന്ദേശം,യാഥാർഥ്യം അറിയാം 

May 11, 2021

May 11, 2021

ദോഹ : കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി മെയ് 28 മുതൽ ഖത്തറിലേക്ക് വിദേശികൾക്ക് എൻട്രി പെർമിറ്റ് ലഭിക്കില്ലെന്ന് അറിയിച്ചു കൊണ്ടുള്ള ശബ്ദ സന്ദേശം പ്രചരിക്കുന്നു.ഒരു അറബിക് വാർത്താപോർട്ടലിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ ഫോട്ടോ സഹിതമാണ് ഇത്തരമൊരു സന്ദേശം വാട്സ്ആപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ന്യൂസ്‌റൂം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മെയ് 28 മുതൽ നാല് ഘട്ടങ്ങളിലായി പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടിൽ നിന്നും തിരിച്ചുവരാൻ ഒരുങ്ങുന്നവരിൽ പരിഭ്രാന്തിയുണ്ടാക്കി ചിലർ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. തെറ്റായ ശബ്ദസന്ദേശം ന്യൂസ്‌റൂം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News