Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഷോപ്പിംഗിനെത്തിയ ആൾ തലകറങ്ങി വീണത് കോവിഡ് മൂലമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം 

April 25, 2020

April 25, 2020

ദോഹ : ഖത്തറിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ ഷോപ്പിംഗിനിടെ ഉപഭോക്താവ് കോവിഡ് മൂലം തലകറങ്ങി വീണുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.ഇദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും പെട്ടെന്ന് ക്ഷീണം അനുഭവപ്പെട്ടതിനാൽ ബാലൻസ് തെറ്റി വീഴുകയായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.എന്നാൽ ഇയാൾ വീഴുന്നതിന്റെ ചിത്രം കോവിഡുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങൾ വഴി ചിലർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.ഇത്അടിസ്ഥാനരഹിതമാണ്.വ്യാജവാർത്തകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

പൊതുജനാരോഗ്യമന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News