Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഓൺഅറൈവൽ വിസകൾ അനുവദിച്ചു തുടങ്ങിയതായി സ്ഥിരീകരണമില്ലാത്ത വാർത്ത,പോസ്റ്റ് പിൻവലിച്ച് മലയാളം റേഡിയോ

March 06, 2021

March 06, 2021

ദോഹ : ഇന്ത്യക്കാർക്ക് ഉൾപെടെ ഖത്തറിലേക്ക് ഓൺഅറൈവൽ വിസകൾ അനുവദിച്ചു തുടങ്ങിയതായി വാർത്തകൾ പ്രചരിക്കുന്നു.ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഖത്തറിലെ പ്രമുഖ മലയാളം റേഡിയോ ചാനലിന്റെ ഫേസ്ബുക്ക് പേജിലും ഇത് സംബന്ധമായ വാര്‍ത്ത വന്നിരുന്നു. ഖത്തര്‍ എയര്‍വെയ്‌സിനെ ഉദ്ധരിച്ചാണ് ചിലര്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്.എന്നാൽ വാർത്തക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.

അതേസമയം,ഇതുവരെ ഇത്തരമൊരു തീരുമാനം വന്നതായി അറിയില്ലെന്ന് ഖത്തർ എയർവെയ്‌സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ന്യൂസ്‌റൂമിനോട് പറഞ്ഞു. റേഡിയോ ചാനല്‍ പുറത്തുവിട്ട പോസ്റ്റ് പിന്നീട് പിൻവലിച്ചു.. ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയതായി സ്ഥിരീകരണമില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായുമുള്ള കുറിപ്പും അവര്‍ പങ്കുവച്ചിട്ടുണ്ട്.

മുമ്പ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 80 രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചത് സംബന്ധിച്ച ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റിലെ വിവരങ്ങള്‍ പുതിയ പ്രഖ്യാപനം എന്ന രീതിയില്‍ പ്രചരിക്കുന്നതായാണ് മനസ്സിലാവുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക
 


Latest Related News