Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കോവിഡ് വാക്സിന്റെ പേരിലും തട്ടിപ്പ്,രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കായി വലവിരിച്ച് തട്ടിപ്പ് സംഘങ്ങൾ

May 22, 2021

May 22, 2021

ദോഹ: ഖത്തറില്‍ കോവിഡ് വാക്സിന്‍ രണ്ടു ഡോസും സ്വീകരിച്ചവരെ ലക്ഷ്യമാക്കി തട്ടിപ്പ് സംഘങ്ങൾ സജീവമായതായി റിപ്പോർട്ട്.ഇഹ്തിറാസ് ആപ്പിൽ മാറ്റം വരുത്താനായി സ്വകാര്യ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്കാണ് വ്യാജ ഫോൺസന്ദേശങ്ങൾ ലഭിച്ചത്.സിഐഡിയിൽ നിന്നുള്ള ഫോൺ കോൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരെയും വലയിൽ വീഴ്ത്തി പണം തട്ടാൻ ശ്രമിക്കുന്നത്.വാക്സിൻ സ്വീകരിച്ചത് സംബന്ധിച്ച ചില അപ്‌ഡേറ്റുകൾക്കായി ഇഹ്തിറാസ് ആപ്പിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ഇതിനായി ആപ്പിലും മെട്രാഷിലും നല്‍കിയിരിക്കുന്ന ഏതാണെന്ന് അന്വേഷിച്ചുമാണ് പലർക്കും കോളുകൾ ലഭിക്കുന്നത്. ഇത് നല്‍കിക്കഴിഞ്ഞാല്‍ മൊബൈൽ  നമ്ബറില്‍ വരുന്ന മെസേജിലെ പ്രത്യേക കോഡ് പറഞ്ഞുകൊടുക്കാനും ആവശ്യപ്പെടും.ഇത് പറഞ്ഞുകൊടുത്താല്‍ ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുസംഘങ്ങള്‍ മനസ്സിലാക്കുകയാണ് ചെയ്യുക. ഇതിലൂടെ എ.ടി.എമ്മില്‍നിന്ന് പണം തട്ടുകയും ചെയ്യും. ഇത്തരത്തില്‍ പലര്‍ക്കും പണം നഷ്ടപ്പട്ടിട്ടുണ്ട്.  ഏതെങ്കിലും തരത്തിൽ സംശയം പ്രകടിപ്പിച്ചാൽ ഫോൺ മുദീറിന് നൽകാമെന്ന മുഖവുരയോടെ അറബി ഭാഷയിൽ സംസാരിക്കുന്നയാൾക്ക് കൈമാറും. അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നത്. ഇത്തരത്തിൽ വന്ന നിരവധി കോളുകളുടെ വോയിസ് റെക്കോർഡുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ന്യൂസ്‌റൂമിനെ തേടിയെത്തിയത്.

വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞവര്‍ക്ക് പ്രൈമറി ഹെല്‍ത് കെയര്‍ കോര്‍പറേഷനില്‍നിന്നോ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നോ സി.ഐ.ഡി വകുപ്പില്‍നിന്നോ ആരും ഇത്തരത്തില്‍ ഫോണ്‍ വിളിക്കില്ല. അതേസമയം,കോവിഡ്  പ്രതിരോധ വാക്സിൻ രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞവരുടെ ഇഹ്തിറാസ് ആപ്പില്‍  'COVID19 VACCINATED' എന്ന മുദ്രണം സ്വമേധയാ വരികയാണ് ചെയ്യുക.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News