Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പള്ളികൾ ആരാധനക്കായി തുറക്കുമോ,യാഥാർഥ്യം വെളിപ്പെടുത്തി മതകാര്യ മന്ത്രാലയം

May 29, 2020

May 29, 2020

ദോഹ : ഖത്തറിലെ മുസ്‌ലിം ആരാധനാലയങ്ങൾ നമസ്‌കാരത്തിനായി തുറക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നു.കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ പള്ളികളിൽ ഏർപ്പെടുത്തിയ പ്രാർത്ഥനാ വിലക്ക് തുടരുമെന്നും സാഹചര്യം അനുകൂലമാകുന്നത് വരെ നിയന്ത്രണം തുടരുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.

പള്ളികൾ തുറക്കുന്ന ഘട്ടത്തിൽ വിശ്വാസികൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച ബോധവത്കരണം ലക്ഷ്യമാക്കിയുള്ള   ഇന്‍ഫോഗ്രാഫിക് പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങൾ വഴി നൽകിയത്.ഈ പോസ്റ്ററുകളാണ് പള്ളികൾ തുറക്കുന്നുവെന്ന അറിയിപ്പോടെ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ വഴി കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്.ഇതേത്തുടർന്നാണ് മതകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.സാഹചര്യം അനുകൂലമായാൽ മാത്രമേ പള്ളികൾ പ്രാർത്ഥനക്കായി തുറക്കൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് 12 മുതലാണ് പള്ളികളിൽ രണ്ടു ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ആദ്യം കടുത്ത നിയന്ത്രണങ്ങളോടെ പ്രാർത്ഥനകൾ അനുവദിച്ചിരുന്നെങ്കിലും പിന്നീട് പള്ളികൾ പൂർണമായും അടച്ചിടുകയായിരുന്നു.അതേസമയം,അഞ്ചു സമയവും പള്ളികളിൽ നിന്ന് ബാങ്ക് വിളികൾ ഉയരുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക        


Latest Related News